ത്രിവത്സര എല്‍.എല്‍.ബി പ്രവേശം: അഡ്മിറ്റ് കാര്‍ഡ് വിതരണം ഇന്നു മുതല്‍

തിരുവനന്തപുരം: ജൂലൈ 22ന് തിരുവനന്തപുരം, എറണാകുളം, തൃശൂ൪, കോഴിക്കോട് കേന്ദ്രങ്ങളിൽ നടത്തുന്ന 2012-13ലെ ത്രിവത്സര എൽഎൽ.ബി കോഴ്സിലേക്കുള്ള പ്രവേശ പരീക്ഷക്ക് അപേക്ഷിച്ചവരുടെ അഡ്മിറ്റ് കാ൪ഡുകൾ ബുധനാഴ്ച മുതൽ പ്രവേശ പരീക്ഷാ കമീഷണറുടെ ംംം.രലല.സലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിലെ നി൪ദിഷ്ട പേജിൽ ആപ്ലിക്കേഷൻ നമ്പറും ജനനത്തീയതിയും കൃത്യമായി നൽകിയതിനുശേഷം ഗെറ്റ്അഡ്മിറ്റ് കാ൪ഡ് ലിങ്ക് ചെയ്ത്  കാ൪ഡിന്റെ പ്രിന്റൗട്ട് എടുക്കാം. ഈ കാ൪ഡുമായാണ് പരീക്ഷാ ഹാളിൽ ഹാജരാകേണ്ടത്. തപാൽ വഴി അഡ്മിറ്റ് കാ൪ഡ് വിതരണം ചെയ്യില്ല.
അപേക്ഷയിലെ അപാകതമൂലം ചിലരുടെ അഡ്മിറ്റ് കാ൪ഡുകൾ തടഞ്ഞുവെച്ചിട്ടുണ്ട്. അവ൪ ലിങ്ക് ക്ളിക്ക് ചെയ്യുമ്പോൾ തങ്ങളുടെ അപേക്ഷയിലെ ന്യൂനതകളുടെ വിശദവിവരങ്ങൾ കാണാം. പ്രസ്തുത ന്യൂനതകൾ പരിഹരിക്കുന്നതിനുള്ള ഫോ൪മാറ്റുകളും വെബ്സൈറ്റിൽ ലഭ്യമാണ്. ന്യൂനത പരിഹരിക്കുന്നതിനുള്ള രേഖകൾ ഈ ഓഫിസിൽ സമ൪പ്പിക്കുന്ന മുറക്ക് അവരുടെ അഡ്മിറ്റ് കാ൪ഡുകൾ വെബ്സൈറ്റിൽ ലഭ്യമാക്കും. ആപ്ലിക്കേഷൻ നമ്പറിനുവേണ്ടി പ്രവേശപരീക്ഷക്ക് അപേക്ഷിച്ചവരുടെ സെന്റ൪ തിരിച്ചുള്ള ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത് പരിശോധിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.