നീന്തല്‍ പഠിക്കാന്‍ ഒരു ഗ്രാമം ഒഴുകിയത്തെുന്നു

ചെറുവത്തൂ൪: മഴക്കാലത്ത് വെള്ളം കയറുമ്പോഴുണ്ടാകുന്ന അപകടങ്ങളിൽനിന്ന് കരകയറാൻ ഒരു ഗ്രാമം ഒന്നടങ്കം നീന്തൽ പരിശീലിക്കുന്നു. ഏച്ചിക്കൊവ്വൽ ഗ്രാമീണ വായനശാലയുടെ രജതജൂബിലി ആഘോഷത്തിൻെറ ഭാഗമായി ഏച്ചിക്കുളത്തിൽ നടത്തുന്ന നീന്തൽ പരിശീലന ക്യാമ്പിലേക്കാണ് ആളുകൾ എത്തുന്നത്.
സ്കൂൾ കുട്ടികളാണ് ഭൂരിഭാഗവും. ഒന്നുമുതൽ പത്തുവരെ ക്ളാസിൽ പഠിക്കുന്ന കുട്ടികൾക്ക് രക്ഷാമാ൪ഗങ്ങൾക്കൊപ്പം നീന്തൽ മത്സരങ്ങളിൽ വിജയിക്കാനുള്ള അടവുകളും ഈ പരിശീലനത്തിൻെറ ഭാഗമായി നൽകുന്നുണ്ട്.
ദിവസേന മൂന്ന് ബാച്ചുകളിലായി നടത്തുന്ന പരിശീലനം ഒരുമാസക്കാലം നീണ്ടുനിൽക്കും. പ്രായം മറന്ന് നീന്തൽ പരിശീലിക്കാനത്തെുമ്പോൾ അതിന് പ്രോത്സാഹനം നൽകാൻ വിദഗ്ധരായ നീന്തൽ പരിശീലകരും കൂട്ടിനുണ്ട്. ജില്ലാ അക്വാറ്റിക് അസോസിയേഷൻെറ സഹകരണത്തോടെ നടത്തുന്ന പരിശീലനത്തിന് മുഴുവൻ സമയ സഹായികളായി നീന്തൽ വിദഗ്ധരായ പി. കരുണാകരൻ, ഇ.കെ. സുനിൽകുമാ൪, ടി.വി. പ്രജിത് എന്നിവ൪ കൂടെയുണ്ട്. രാവിലെ ഏഴുമുതൽ എട്ടുവരെയും വൈകീട്ട് 4.30 മുതൽ 6.30 വരെയുമാണ് ഇവിടെ നീന്തൽ പരിശീലനം .നീന്തൽ പരിശീലനം നീലേശ്വരം സി.ഐ സി.കെ. സുനിൽകുമാ൪ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം എം.വി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു. എം. വിനയൻ, ടി.ടി. ബാലചന്ദ്രൻ, കെ. തമ്പാൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.