ഖത്തര്‍ എന്നും അഫ് ഗാനൊപ്പം: മന്ത്രി

ദോഹ: ഖത്ത൪ എന്നും അഫ് ഗാൻ ജനതയോടൊപ്പമാണെന്നും  അമീ൪ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ പ്രത്യേക താൽപര്യപ്രകാരം അഫ് ഗാനെ സഹായിക്കുന്നതിന് പ്രത്യേക നിധിക്ക് രൂപം നൽകിയത് ഇതിന് തെളിവാണെന്നും അന്താരാഷ്ട്ര സഹകരണ കാര്യ സഹമന്ത്രി ഖാലിദ് അൽ അത്വിയ്യ പറഞ്ഞു.
 യുദ്ധക്കെടുതികളാൽ നടുവൊടിഞ്ഞ അഫ്ഗാനിസ്താനെ സഹായിക്കുന്നതിനായി ഇന്നലെ ടോക്കിയോയിൽ ആരംഭിച്ച അന്താരാഷ്ട്ര സമ്മേളനത്തിൽ ഖത്തറിനെ പ്രതിനിധീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഫ്ഗാനിസ്താനിൽ സ്ഥിരതയും സമാധാനവും കൈവരിക്കുന്നതോടൊപ്പം വെല്ലുവിളികളെ അതിജീവിച്ച് രാജൃത്തെ പുരോഗതിയിലേക്ക് നയിക്കുന്നതിനുള്ള അന്തരാഷ്ട്ര സമൂഹത്തിൻെറ താൽപര്യമാണ് സമ്മേളനത്തിൽ പ്രതിഫലിക്കുന്നതെന്ന് അതിയ്യ പറഞ്ഞു.  ഖത്തറിലെ ജീവകാരുണ്യ സംഘടനകളുടെ സഹകരണത്തോടെ 40 ദശലക്ഷം റിയാൽ ശേഖരിച്ച് അഫ്ഗാനിൽ ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകരൃങ്ങൾ സ്ഥാപിക്കാൻ നൽകുകയുണ്ടായി.
രാജ്യത്ത് പരസ്പരം പോരടിച്ചുകൊണ്ടിരിക്കുന്ന ശക്തികളെ  ഐക്യത്തിലാക്കാനുള്ള ശ്രമങ്ങളിലാണിപ്പോൾ ഖത്ത൪ എന്നും മന്ത്രി കൂട്ടിച്ചേ൪ത്തു.
80ഓളം രാജ്യങ്ങളിൽ നിന്നും വിവിധ അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.