സമരം പിന്‍വലിച്ചിട്ടും പുതുക്കിയ വിമാന ഷെഡ്യൂള്‍ വന്നില്ല

റിയാദ്: എയ൪ ഇന്ത്യ പൈലറ്റുമാരിൽ ഒരു വിഭാഗം നടത്തിയിരുന്ന സമരം പിൻവലിച്ചിട്ട് അഞ്ച് ദിവസം പിന്നിട്ടെങ്കിലും വിമാന ഷെഡ്യൂൾ പുനഃസ്ഥാപിക്കാനായില്ല. സമരം ഒൗദ്യോഗികമായി പിൻവലിച്ചെങ്കിലും രണ്ട് മാസം പിന്നിട്ട യാത്രാപ്രതസിന്ധി തുടരുക തന്നെയാണ്. സ൪ക്കാറിൻെറ പിടിപ്പുകേടും പ്രവാസികളോടുള്ള അനങ്ങാപ്പാറ നയവുമാണിതിന് കാരണം. ഞായറാഴ്ച വരെ കേന്ദ്ര ആസ്ഥാനത്തുനിന്നു പുതിയ ഷെഡ്യൂളോ വിവരങ്ങളൊ ലഭ്യമായിട്ടില്ളെന്ന് റിയാദിലെ എയ൪ ഇന്ത്യ അധികൃത൪ പറയുന്നു. ഇനി എപ്പോൾ സ൪വീസ് പുനരാരംഭിക്കാനാകുമെന്നതിനും കൃത്യമായ ഉത്തരം പറയാൻ അദ്ദേഹത്തിനു കഴിയുന്നില്ല. നിലവിൽ കൊച്ചിയിലേക്ക് മാത്രമാണ് ആഴ്ചയിൽ രണ്ട് സ൪വീസുള്ളത്. കരിപ്പൂ൪ സെക്ടറിൽ സ൪വീസ് പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലബാ൪യാത്രക്കാ൪.
പൈലറ്റുമാരും സ൪ക്കാറും തമ്മിലുണ്ടായ സമരം കാരണം ലക്ഷക്കണക്കിന് പ്രവാസികളാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ ദുരിതത്തിലായത്. സ്വകാര്യ കമ്പനികൾ ഇക്കാലയളവിൽ കോടിക്കണക്കിന് അധിക വരുമാനം നേടിയെടുത്തു. സമരക്കാ൪ക്ക് മുമ്പിൽ സ൪ക്കാ൪ നിസ്സഹായരായതോടെ ദൽഹി കോടതി നടത്തിയ ശക്തമായ ഇടപെടലാണ് സമരം അവസാനിപ്പിക്കുന്നതിലേക്ക് എത്തിയത്. ഇതിനു ശേഷമെങ്കിലും സ൪വീസ് വേഗത്തിൽ പുനരാരംഭിച്ച് യാത്രാദുരിതം കുറക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം പരമാവധി നീട്ടിക്കൊണ്ടുപോവുകയാണ് സ൪ക്കാ൪. രണ്ട് മാസമായി മുടങ്ങിക്കിടക്കുന്ന സ൪വീസുകൾ പോലും ഇതുവരെ പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. തങ്ങളുടെ ആവശ്യങ്ങൾ അനുഭാവപൂ൪വം പരിഗണിക്കാമെന്ന എയ൪ ഇന്ത്യ മാനേജ്മെൻറിൻെറ ഉറപ്പിൽനിന്നു അധികൃത൪ പിറകോട്ടുപോയതായും പൈലറ്റമാരുടെ സംഘടന കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വിമാന ഷെഡ്യൂളുകൾ എളുപ്പത്തിൽ പുനഃസ്ഥാപിച്ചു കിട്ടുന്നതിനെ കുറിച്ച ആശങ്കകൾ വീണ്ടും ഉയരുകയാണ്.
ഗൾഫിൽ ഏറ്റവും വലിയ പ്രവാസി കൂട്ടമായ മലയാളികളാണ് യാത്രാ ദുരിതത്തിൻെറ ഇരകളിലധികവും. മുബൈ, ദൽഹി സ൪വീസുകൾ ഏറക്കുറെ മുടക്കമില്ലാതെ നടക്കുമ്പോൾ കൂടുതൽ യാത്രക്കാരുള്ള കരിപ്പൂ൪, തിരുവനന്തപുരം സ൪വീസുകൾ പു൪ണമായും നിലച്ചുകിടക്കുകയാണ്. പ്രവാസികാര്യ മന്ത്രി വയലാ൪ രവി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ്, പ്രതിരോധമന്ത്രിയും ഭരണകക്ഷിയുടെ മുതി൪ന്ന നേതാവുമായ എ.കെ ആൻറണി എന്നിവരൊക്കെ മലയാളികളുടെ സ്വന്തക്കാരായിട്ടും പ്രവാസികളെ ആരും തിരിഞ്ഞുനോക്കിയതുപോലുമില്ല.  ഇനിയും തുടരുന്ന ഈ അവഗണനക്ക് രാഷ്ട്രീയ നേതൃത്വവും ഭരണകക്ഷിയും വലിയ വില നൽകേണ്ടിവരുമെന്നാണ് സാധാരണക്കാരുടെ മുന്നറിയിപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.