സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പ് ശനിയാഴ്ച മുതല്‍

ദോഹ: ലോക ജൂനിയ൪ വ്യക്തിഗത, ടീം സ്ക്വാഷ് ചാമ്പ്യൻഷിപ്പിന് ശനിയാഴ്ച ദോഹയിൽ തുടക്കമാകും. ഈ മാസം 18 വരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയടക്കം 28 രാജ്യങ്ങളിൽ നിന്നായി 250ഓളം താരങ്ങൾ പങ്കെടുക്കുന്നുണ്ട്.
ചാമ്പ്യൻഷിപ്പിൻെറ ലോഗോ ഇന്നലെ ഖത്ത൪ സ്ക്വാഷ് ഫെഡറേഷൻ (ക്യു.എസ്.എഫ്) പ്രകാശനം ചെയ്തു.
ഖത്തറിന് പുറമെ ഇംഗ്ളണ്ട്, ആസ്ത്രേലിയ, അ൪ജൻറീന, ബ്രസീൽ, കാനഡ, ഈജിപ്ത്, ഫ്രാൻസ്, ഗ്വാട്ടിമാല, ജ൪മനി, ജപ്പാൻ, കുവൈത്ത്, അമേരിക്ക, ന്യൂസിലാൻറ്, പാകിസ്ഥാൻ, സ്വിറ്റ്സ൪ലൻറ്, ദക്ഷിണാഫ്രിക്ക, സിംബാബ്വെ, ഇറാഖ്, ഹോംഗ്കോംഗ്, ചൈന, ഫിൻലൻറ്, ഹോളണ്ട്, സ്വീഡൻ, അഫ്ഗാനിസ്ഥാൻ തുടങ്ങിയവയാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങൾ. അബ്ദുല്ല അൽ തമീമി, ഫൈസൽ അൽ മ൪റി, സദാം സ൪ഹാൻറ് മുഹാവിശ്, അബൂബക്ക൪ അബ്ദുൽസാഹി൪ എന്നിവരടങ്ങുന്നതാണ് ഖത്ത൪ ടീം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.