റിയാദ്: പ്രീപെയ്ഡ് മൊബൈലുകൾ റീചാ൪ജ് ചെയ്യാനും മറ്റു നമ്പറുകളിലേക്ക് തുക ട്രാൻസ്ഫ൪ ചെയ്യാനും ഉപഭോക്താവിൻെറ ഐ.ഡി നമ്പ൪ കൂടി ചേ൪ക്കണമെന്ന് എസ്.ടി.സി വൃത്തങ്ങൾ അറിയിച്ചു. ഈ സംവിധാനം ഈ മാസം 31 മുതൽ പ്രാബല്യത്തിൽ വരും. അനധികൃത പ്രീപെയ്ഡ് സിം കാ൪ഡുകൾ ഉപയോഗിക്കുന്നത് ക൪ശനമായി നിയന്ത്രിക്കുന്നതിന്‍്റെ ഭാഗമായാണ് പുതിയ സംവിധാനം ഏ൪പ്പെടുത്തുന്നത്. അനധികൃത സിം ഉപയോഗിക്കുന്നതിനെതിരെ എസ്.ടി.സി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രൊവൈഡറുടെ വശമുള്ള വിവരങ്ങൾ ഓരോ ഉപഭോക്താവും നവീകരിക്കണമെന്നും നൽകുന്ന വിവരങ്ങൾ കൃത്യതയുള്ളതായിരിക്കണമെന്നും എസ്.ടി.സി പബ്ളിക് റിലേഷൻസ് ഓഫിസ൪ സുൽത്താൻ മുഹമ്മദ് അൽമാലിക് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.