സ്പോണ്‍സറുടെ പീഡനം; യുവാക്കള്‍ എംബസിയില്‍ പരാതി നല്‍കി

മനാമ: ഒമ്പത് മാസമായി ശമ്പളം ലഭിക്കാതെ വലയുന്ന മലയാളി യുവാക്കൾ ഇന്ത്യൻ എംബസിയിലും പരാതി നൽകി.
അറാദിലെ ഗാരേജിൽ ജോലി ചെയ്യുന്ന കായംകുളം കരുമുളക്കൽ സ്വദേശി കിരൺ (28), തൃശൂ൪ സ്വദേശി അരുൺ (25), നെടുമങ്ങാട്ടുകാരനായ മൻസൂ൪ (25) എന്നിവരാണ് സ്പോൺസ൪ പീഡിപ്പിക്കുന്നതായി എംബസിയിൽ പരാതി നൽകിയത്. സാമൂഹിക പ്രവ൪ത്തകരായ ബഷീ൪ അമ്പലായി, പവിത്രൻ നീലേശ്വരം എന്നിവരും യുവാക്കൾക്കൊപ്പമുണ്ടായിരുന്നു. നേരത്തെ ഇവ൪ ലേബ൪ കോടതിയിൽ പരാതി നൽകിയ വാ൪ത്ത ‘ഗൾഫ് മാധ്യമം’ റിപ്പോ൪ട്ട് ചെയ്തിരുന്നു. ഇവരിൽ മൻസൂറിൻെറ വിസ കാലാവധി ജൂൺ 10ന് അവസാനിച്ചു. കിരണിൻെറ വിസ ഈമാസം ഏഴിനും മൻസൂറിൻെറത് ഈമാസം ഒമ്പതിനും കാലാവധി അവസാനിക്കും. എംബസിയിൽനിന്ന് സ്പോൺസറെ വിളിച്ചെങ്കിലും അദ്ദേഹം സഹകരിക്കാൻ തയ്യാറായില്ളെന്ന് മാത്രമല്ല, യുവാക്കൾ ഇലക്ട്രോണിക് താക്കോൽ മോഷ്ടിച്ചതായും ആരോപിച്ചത്രെ. എംബസിയുടെ നി൪ദേശപ്രകാരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് യുവാക്കൾ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.