മനാമ: അറാദിലെ ഗാരേജിൽ ജോലി ചെയ്യുന്ന മൂന്ന് മലയാളി യുവാക്കളെ ശമ്പളം നൽകാതെ സ്പോൺസ൪ പീഡിപ്പിക്കുന്നതായി പരാതി. കായംകുളം കരുമുളക്കൽ സ്വദേശി കിരൺ (28), തൃശൂ൪ സ്വദേശി അരുൺ (25), നെടുമങ്ങാട്ടുകാരനായ മൻസൂ൪ (25) എന്നിവരാണ് സ്പോൺസ൪ക്കെതിരെ ലേബ൪ കോ൪ട്ടിൽ പരാതി നൽകിയിരിക്കുന്നത്. ഇവരിൽ മൻസൂറിൻെറ വിസ കാലാവധി ജൂൺ 10ന് അവസാനിച്ചു. കിരണിൻെറ വിസ കാലാവധി ഈമാസം ഏഴിനും മൻസൂറിൻെറത് ഈമാസം ഒമ്പതിനും അവസാനിക്കും.
രണ്ട് വ൪ഷത്തോളമായി ഗാരേജിൽ ജോലി ചെയ്യുന്ന തങ്ങൾക്ക് ഒമ്പത് മാസത്തെ ശമ്പളം കിട്ടാനുണ്ടെന്നാണ് യുവാക്കൾ പറയുന്നത്. മാവേലിക്കര സ്വദേശിയാണ് ഇവ൪ക്ക് വിസ സംഘടിപ്പിച്ചു നൽകിയത്. 40000 രൂപ നൽകിയാണ് വിസ സമ്പാദിച്ച് ഇവ൪ ജോലിക്ക് എത്തിയത്. ഇയാൾ കുറച്ചുമുമ്പ് നാട്ടിലേക്ക് കടന്നു. പല പ്രശ്നങ്ങളിലും അകപ്പെട്ട ഇയാൾക്കെതിരെ ബഹ്റൈനിൽ ട്രാവൽ ബാനുണ്ടത്രെ.
ഗാരേജിൽ പെയിൻറിങ്ങായിരുന്നു ജോലി. 120 ദിനാ൪ ശമ്പളവും ഓവ൪ ടൈം അലവൻസുമാണ് പറഞ്ഞിരുന്നതെങ്കിലും തുടക്കത്തിൽ 80 ദിനാറാണ് കിട്ടിയത്. കുറച്ച് മാസം കഴിഞ്ഞപ്പോൾ കിരണിന് 95 ദിനാറും അരുണിനും മൻസൂറിനും 85 ദിനാറും ലഭിച്ചു. കഴിഞ്ഞ ഡിസംബ൪ മുതൽ മാസം ശംബളം തന്നെ ലഭിക്കുന്നില്ല. ഒമ്പത് മാസത്തിനിടക്ക് പല സമയങ്ങളിലായി 120 ദിനാറോളമാണ് ആകെ ലഭിച്ചത്. കുടിശികയായ ശമ്പളം നൽകി നാട്ടിലേക്ക് കയറ്റിവിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ തങ്ങളെ കേസിൽ കുടുക്കാനും ശ്രമമുണ്ടായതായി യുവാക്കൾ പറഞ്ഞു. ഗാരേജിലെ വണ്ടികളുടെ താക്കോൽ കാണാനില്ളെന്നും യുവാക്കൾ മോഷ്ടിച്ചതാണെന്നും കാണിച്ച് സ്പോൺസ൪ പൊലീസിൽ പരാതി നൽകി. ചോദ്യം ചെയ്ത ശേഷം കുറ്റക്കാരല്ളെന്ന് കണ്ട് പൊലീസ് യുവാക്കളെ വിട്ടയച്ചു. ചെയ്യാത്ത കുറ്റത്തിന് സ്റ്റേഷനിൽ പരാതി നൽകിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ സ്പോൺസ൪ മ൪ദിച്ചതായും യുവാക്കൾ വിശദീകരിച്ചു. ഇതിനു ശേഷം ഇവ൪ ജോലി ഉപേക്ഷിച്ച് സുഹൃത്തുക്കളുടെ കൂടെ പലയിടങ്ങളിലായി താമസിക്കുകയാണ്. തങ്ങളുടെ വിസ പുതുക്കേണ്ടെന്നും കുടിശികയുള്ള ശമ്പളവും പാസ്പോ൪ട്ടും നൽകി നാട്ടിലേക്ക് അയച്ചാൽ മതിയെന്നുമാണ് ഇവരുടെ ആവശ്യം. സ്പോൺസറുടെ പീഡനം ഭയന്നാണ് ഇത്രയും കാലം പരാതി നൽകാതെ സഹിച്ചു നിന്നത്. ലേബ൪ കോ൪ട്ടിൽ കൊടുത്ത പരാതിയിൽ ഈ മാസം ഒമ്പതിന് ഹാജരാകാൻ നി൪ശേിച്ചിട്ടുണ്ട്. സാമൂഹിക പ്രവ൪ത്തകനായ ബഷീ൪ അമ്പലായിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ഇന്ന് ഇന്ത്യൻ എംബസിയിൽ പരാതി നൽകുമെന്നും യുവാക്കൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.