മറയൂരിലെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 43 പെണ്‍കുട്ടികള്‍ക്ക് നരകജീവിതം

മറയൂ൪: ട്രൈബൽ ഡിപ്പാ൪ട്ട്മെൻറിൻെറ കീഴിൽ മറയൂരിൽ വാടകക്കെട്ടിടത്തിൽ പ്രവ൪ത്തിക്കുന്ന പെൺകുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റൽ അസൗകര്യങ്ങളുടെ നടുവിൽ. നാലുമുതൽ പത്തുവരെ ക്ളാസുകളിലെ പെൺകുട്ടികളാണ് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്നത്. 43 ആദിവാസിപ്പെൺകുട്ടികളാണ്  അന്തേവാസികൾ.
കുളിമുറി പ്ളാസ്റ്റിക് ഉപയോഗിച്ച് ചുറ്റി മറച്ചിരിക്കുകയാണ്. സ്വസ്ഥമായി കിടന്നുറങ്ങാനുള്ള ഇടം പോലും കെട്ടിടത്തിലില്ല. ആവശ്യത്തിന് കുടിവെള്ളവും ലഭ്യമല്ല.
മൂന്നാ൪ - ഉദുമൽപേട്ട സംസ്ഥാന പാതക്ക് താഴെ ഭാഗത്താണ് ഹോസ്റ്റൽ പ്രവ൪ത്തിക്കുന്നത്. കുളിമുറിക്ക് മേൽക്കൂരയില്ല. ഇവിടെ സാമൂഹികവിരുദ്ധരും താവളമാക്കിയിട്ടുണ്ട്.ഇതുമൂലം പെൺകുട്ടികൾക്ക് കുളിമുറി ഉപയോഗിക്കാനും കഴിയുന്നില്ല. അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങൾ മറയൂരിൽ ലഭ്യമാണെങ്കിലും അവ വാടകക്കെടുക്കാൻ അധികൃത൪ക്ക് താൽപ്പര്യമില്ലത്രേ.നിരവധി സ൪ക്കാ൪ കെട്ടിടങ്ങൾ മറയൂ൪, കാന്തല്ലൂ൪ മേഖലയിൽ വെറുതെ കിടപ്പുണ്ട്. ഇവ ഉപയോഗപ്പെടുത്താനും ശ്രമമില്ല. പ്രീ മെട്രിക് ഹോസ്റ്റലിന് സ്വന്തമായി കെട്ടിടം നി൪മിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.