തീരഗ്രാമങ്ങളിലെ കുടിവെള്ളത്തിന് കടല്‍ വെള്ളം ശുദ്ധീകരിക്കും -മന്ത്രി

കൊച്ചി: തീരദേശഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കടൽ വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതി നടപ്പാക്കുമെന്ന്  മന്ത്രി പി.ജെ. ജോസഫ്. ഇസ്രായേൽ മാതൃകയിലുള്ള മൊബൈൽ ഡീസലൈനേഷൻ യൂനിറ്റുകളാണ് ഇതിനായി പ്രാവ൪ത്തികമാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂജല വകുപ്പിൻെറ മേഖലാ ഡാറ്റ സെൻററിൻെറയും ഗുണനിലവാര പരിശോധന കേന്ദ്രത്തിൻെറയും ശിലാസ്ഥാപനം കാക്കനാട്ട് നി൪വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ പ്രതിദിന ആളോഹരി ജലലഭ്യത നിലവിലെ 25 ലിറ്ററിൽ നിന്ന് 70 ലിറ്ററാക്കി ഉയ൪ത്താനുള്ള പദ്ധതികൾ രണ്ടുവ൪ഷത്തിനുള്ളിൽ നടപ്പാക്കും. രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ ഇടിവ് മൂലം ജപ്പാൻ കുടിവെള്ള പദ്ധതിയിൽ മിച്ചം വന്ന 800 കോടി ജില്ലയിലെ കുടിവെള്ള പദ്ധതികൾക്കായി വിനിയോഗിക്കും. മറ്റൊരു ആയിരം കോടി രൂപയും കൂടി ചെലവിട്ടാലെ  ജില്ലയിലെ കുടിവെള്ള  ആവശ്യം പൂ൪ണമായി നിറവേറ്റാനാകൂവെന്നും പി.ജെ. ജോസഫ് പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ പൈപ്പുകളിലൂടെ കുടിവെള്ളം ലഭിക്കുന്നത് 29 ശതമാനം പേ൪ക്കാണ്. ഭൂഗ൪ഭജല വിനിയോഗം സാധ്യമായ സ്ഥലങ്ങളിൽ ഇത് പരമാവധി പ്രയോജനപ്പെടുത്താനുള്ള പദ്ധതികൾ നടപ്പാക്കണം. ഭൂഗ൪ഭജലത്തിൻെറ ലഭ്യതയും ഗുണനിലവാരവും വിലയിരുത്തുന്നതിന് കാക്കനാട്ട് സ്ഥാപിക്കുന്ന കേന്ദ്രം പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു.
ബെന്നി  ബഹന്നാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് ഡയറക്ട൪ ബാബു എൻ. ജോസഫ്, ജലസേചന വകുപ്പ് ചീഫ് എൻജിനീയ൪ പി. ലതിക, ഹൈഡ്രോളജി പ്രോജക്ട് ചീഫ് എൻജിനീയ൪ ബി. ജയറാം, ഫീൽഡ് സ്റ്റഡീസ് സ൪ക്കിൾ സൂപ്രണ്ടിങ് എൻജിനീയ൪ സുശീല മാത്യൂസ്, ഹൈഡ്രോളജി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയ൪ ടെസി മാത്യു, തൃക്കാക്കര നഗരസഭാ കൗൺസില൪ വ൪ഗീസ് പൗലോസ് എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.