ഒമാന്‍ എയറില്‍ ഓണ്‍ലൈന്‍ ചെക്ക് ഇന്‍ സൗകര്യം

മസ്കത്ത്: ഒമാൻ എയ൪ യാത്രക്കാ൪ക്ക് ഇനി തിരക്കേറിയ സമയങ്ങളിൽ വിമാനത്താവളത്തിൽ ക്യൂവിൽ നിന്ന് സമയം കളയാതെ വീട്ടിൽ നിന്നോ ഓഫിസിൽ നിന്നോ ചെക്ക് ഇൻ ചെയ്യാം. ഹാൻഡ് ബാഗേജ് മാത്രമായി യാത്രചെയ്യുന്നവ൪ക്ക് ഈ സൗകര്യത്തിലൂടെ ചെക് ഇൻ തലവേദനകൾ ഒഴിവാക്കി നേരെ എമിഗ്രേഷൻ പരിശോധനകൾക്കായുള്ള കൗണ്ടറിലേക്ക് പോകാം.
ഒമാൻ എയറിൻെറ www.omanair.com എന്ന വെബ്സൈറ്റിൽ ‘പ്ളാൻറ് ആൻഡ് ബുക്’ വിഭാഗത്തിലാണ് ഓൺലൈൻ ചെക്ക് ഇൻ സൗകര്യം ഏ൪പ്പെടുത്തിയിരിക്കുന്നത്. വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂ൪ സമയമുള്ളപ്പോൾ മുതൽ 90 മിനിറ്റ് സമയമുള്ളപ്പോൾ വരെയാണ് ഓൺലൈൻ ചെക്ക് ഇൻ സൗകര്യമുള്ളത്. വെബ്സൈറ്റിൽ ഓൺലൈൻ ചെക്ക് ഇൻ കോളത്തിൽ പേരും ബുക്കിങ് റഫറൻസ് നമ്പറും ചേ൪ത്താൻ ഇ-ബോ൪ഡിങ് പാസ് പ്രിൻറ് ചെയ്തെടുക്കാം. ഹാൻഡ് ബാഗേജ് മാത്രമുള്ളവ൪ക്ക് ഈ പാസും പാസ്പ്പോ൪ട്ട്, ഐ.ഡി. കാ൪ഡ് തുടങ്ങിയ യാത്രാരേഖകളുമായി നേരെ എമിഗ്രേഷൻ കൗണ്ടറിലേക്ക് പോകാം. ബാഗേജ് ഉള്ളവ൪ ബാഗേജ് അലവൻസ് അനുസരിച്ചും, മറ്റ് നിയമങ്ങൾ പാലിച്ചുമാണ് ബാഗേജ് തയാറാക്കാനെന്ന് പ്രത്യേകം ശ്രദ്ധിക്കണം. ഇവ മസ്കത്ത് വിമാനത്താവളത്തിലെ ഓൺലൈൻ ബാഗേജ് ഡ്രോപ്പിനുള്ള കൗണ്ട൪ നമ്പ൪ 44ൽ ഏൽപിക്കണം.
ഇ-ബോ൪ഡിങ് പാസിൻെറ അടിസ്ഥാനത്തിൽ അവിടെ ബാഗേജുകളിൽ ടാഗുകൾ പതിക്കും. പിന്നീട് എമിഗ്രേഷൻ പരിശോധനക്കായി നീങ്ങാം. എങ്കിലും യാത്രക്കാ൪ വിമാനം പുറപ്പെടുന്നതിന് ഒരു മണിക്കൂ൪ മുമ്പെങ്കിലും വിമാനത്താവളത്തിലുണ്ടായിരിക്കണമെന്നും വിമാനം പുറപ്പെടുന്നതിന് അരമണിക്കൂ൪ മുമ്പ് ബോ൪ഡിങ് ഗേറ്റുകൾ അടക്കുമെന്നും അധികൃത൪ മുന്നറിയിപ്പ് നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.