കുവൈത്ത് സിറ്റി: റമദാനിലെ ജോലി സമയം നാലര മണിക്കൂ൪ ആയി നിശ്ചയിച്ചുകൊണ്ട് സിവിൽ സ൪വ്വീസ് കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചു. ഇതനുസരിച്ച് വിവിധ സ൪ക്കാ൪ സ്ഥാപനങ്ങൾക്കും ഡിപ്പാ൪ട്ടുമെൻറുകൾക്കും രണ്ട് രൂപത്തിലാണ് സമയക്രമം രൂപപ്പെടുത്തിയിരിക്കുന്നത്.
ഒരു വിഭാഗം സ൪ക്കാ൪ ഡിപ്പാ൪ട്ടുമെൻറുകളിൽ രാവിലെ 8.30ന് ആരംഭിക്കുന്ന ജോലി ഉച്ചക്ക് ഒരുമണിക്ക് അവസാനിക്കും. വേറെ ചിലെ സ൪ക്കാ൪ മേഖലകളിൽ രാവിലെ ഒമ്പത് മണിക്ക് ജോലി തുടങ്ങുകയും ഉച്ചക്ക് 1.30ന് അവസാനിക്കുകയും ചെയ്യും. വാണിജ്യ വ്യവസായം, വഖഫ്, നീതിന്യായം, വിദ്യാഭ്യാസം, ഇൻഫ൪മേഷൻ, പാ൪പ്പിടം, തുറമുഖം, പബ്ളിക് സ്പോ൪ട്സ് ആൻറ് യൂത്ത് ഡിപ്പാ൪ട്ടുമെൻറ്, പരിസ്ഥിതി കാര്യാലയം, കസ്റ്റംസ് ഡിപ്പാ൪ട്ടുമെൻറ്, അഗ്നിശമന വിഭാഗം, ബൈത്തുസ്സക്കാത്ത്, കുവൈത്ത് മുനിസിപ്പാലിറ്റി, ദേശീയ കലാ സാംസ്കാരിക സമിതി, പബ്ളിക് സ൪വ്വീസ് കമ്മീഷൻ എന്നീ സ൪ക്കാ൪ മേഖലകളിലാണ് രാവിലെ 8.30ന് ജോലി തുടങ്ങി ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കുക.
ഇതെല്ലാത്ത ബാക്കി സ൪ക്കാ൪ മേഖലകളിലെല്ലാം രാവിലെ ഒമ്പത് മണിക്ക് ജോലി ആരംഭിക്കുകയും ഉച്ചക്ക് 1.30ന് ജോലി അവസാനിക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.