ദൽഹിയിലും ചണ്ഡീഗഢിലുമായി 620 സ്റ്റാഫ് നഴ്സിൻെറ ഒഴിവുണ്ട്. ദൽഹി മെഡിക്കൽ സൂപ്രണ്ട് ഓഫീസിന് കീഴിലുള്ള തേജ് ബഹാദൂ൪ ഹോസ്പിറ്റലിൽ 120 ഒഴിവാണുള്ളത്. കരാറടിസ്ഥാനത്തിൽ പതിനൊന്ന് മാസത്തേക്കാണ് നിയമനം. ജനറൽ സീറ്റിൽ 61 ഒഴിവാണുള്ളത്. എസ്.സി 18, എസ്ടി 9 , ഒബിസി 32 എന്നിങ്ങനെയാണ് സംവരണ സീറ്റുകൾ.
പ്രായം 32 കവിയരുത്.
യോഗ്യത: എസ്.എസ് എൽ.സി , നഴ്സിങ്ങിൽ എ ഗ്രേഡ് സറട്ടിഫിക്കറ്റ്.മിഡ് വൈഫറിയിൽ സ൪ട്ടിഫിക്കറ്റ് വേണം. ഹിന്ദി ഭാഷ കൈകാര്യം ചെയ്യാൻ കഴിയണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി ജൂലൈ 3.
ദൽഹിയിൽ ആറ് ഫാ൪മസിസ്റ്റുകളുടെ ഒഴിവും ഉണ്ട്. പ്രായം 18 -30
ബി ഫാ൪മസി അല്ലെങ്കിൽ ഫിസിക്സ്/ കെമിസ്ട്രി/ ബയോളജി പഠിച്ചിട്ടുള്ള പ്ളസ്ടു സയൻസും ഫാ൪മസിയിലുള്ള അംഗീകൃത ഡിപ്ളോമയും.
അപേക്ഷ വെബ്സൈറ്റിൽ നിന്നും ഡൗൺ ലോഡ് ചെയ്തെടുത്ത് ഫോട്ടോ പതിച്ചിരിക്കണം.
കൂടുതൽ വിവരങ്ങൾ www.gtbh.delhigovt.nic.in എന്ന വെബ്സൈറ്റിൽ ലഭിക്കും
ചണ്ഡീഗഡിൽ 500 സ്റ്റാഫ് നഴ്സിൻെറ ഒഴിവുകളാണ് ഉള്ളത്. ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി : ജൂലൈ 16.
പ്രായം: 18-25,
യോഗ്യത : ജനറൽ നഴ്സിങ് ആൻറ് മിഡ്ഫൈറി കോഴ്സിൽ ഡിപ്ളോമ അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ്
കൂടുതൽ വിവരങ്ങൾക്ക് www.gmch.gov.in
0172 -2665253-58
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.