പന്തളം: ഒന്നരമാസം പിന്നിട്ടിട്ടും പന്തളത്ത് പക൪ച്ചപ്പനി നിയന്ത്രണവിധേയമാകാതെ തുടരുന്നത് ജനങ്ങളിൽ ആശങ്ക വ൪ധിപ്പിക്കുന്നു. പനി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നതിനോടോപ്പം ശക്തി പ്രാപിക്കുന്നുമുണ്ട്.
ആരോഗ്യവകുപ്പിൻെറ കണക്കുപ്രകാരം ജില്ലയിൽ 15 പനിമരണങ്ങളാണ് റിപ്പോ൪ട്ട് ചെയ്തിരിക്കുന്നത്. മിക്ക ആശുപത്രികളിലും വൈറൽപനി ബാധിതരാണ് കൂടുതൽ. പന്തളത്ത് നാല് പേ൪ക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എച്ച് 1 എൻ 1 ഉം പത്തോളം പേ൪ക്ക് മഞ്ഞപ്പിത്തവും റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്.
ദിനന്തോറും ആയിരങ്ങൾ പനി ബാധിച്ച് ആശുപത്രികളിൽ എത്തുന്നുണ്ടെങ്കിലും യഥാ൪ഥ കണക്കുകൾ ലഭ്യമല്ല. സ൪ക്കാ൪ ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ വിവരങ്ങൾ മാത്രമാണ് ആരോഗ്യവകുപ്പിൻെറ പക്കലുള്ളത്. തിങ്കളാഴ്ച പ്രഥമികാരോഗ്യകേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതിനെക്കാൾ കൂടുതലാണ് സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടി എത്തിയത്. പ്രതിരോധ നടപടി തുടരുന്നുണ്ടെങ്കിലും പനി നിയന്ത്രിക്കാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ പടിഞ്ഞാറാൻ മേഖലയായ മുടിയൂ൪ക്കോണം, ചേരിക്കൽ മുളമ്പുഴ, പൂഴിക്കാട്, തവളംകുളം മേഖലകളിലേക്കും പനി പടരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.