പ്ളസ് വണ്‍ പ്രവേശം: രണ്ടാം അലോട്ട്മെന്‍റ് ലിസ്റ്റ് ഇന്ന്

തിരുവനന്തപുരം: ഏകജാലകരീതിയിലുള്ള പ്ളസ് വൺ പ്രവേശത്തിൻെറ മുഖ്യഅലോട്ട്മെൻറ് പ്രക്രിയയിലെ രണ്ടാമത്തെയും അവസാനത്തേതുമായ അലോട്ട്മെൻറ് ലിസ്റ്റ് 26ന് പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾ www.hscap.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. രണ്ടാമത്തെ ലിസ്റ്റ് പ്രകാരമുള്ള പ്രവേശം 26,27 തീയതികളിൽ നടക്കും. താൽകാലിക പ്രവേശത്തിൽ തുടരുന്ന വിദ്യാ൪ഥികൾക്ക് ഹയ൪ ഓപ്ഷൻ നിലനി൪ത്താൻ ഇനി അവസരം ഉണ്ടായിരിക്കില്ല. അതുകൊണ്ട് തന്നെ അലോട്ട്മെൻറ് ലഭിച്ച എല്ലാ വിദ്യാ൪ഥികളും അതത് സ്കൂളുകളിൽ ഫീസടച്ച് സ്ഥിര പ്രവേശം നേടണം. അലോട്ട്മെൻറ് ലഭിച്ചവ൪ അലോട്ട് ചെയ്ത സ്കൂളിൽ നി൪ബന്ധമായി 27ന് വൈകുന്നേരം അഞ്ചിന് മുമ്പ് സ്ഥിരപ്രവേശം നേടണം. 28നായിരിക്കും പുതിയ അധ്യയനവ൪ഷത്തിലേക്കുള്ള ക്ളാസുകൾ ആരംഭിക്കുന്നതെന്ന് ഹയ൪ സെക്കൻഡറി ഡയറക്ട൪ അറിയിച്ചു.
രണ്ടാമത്തെ അലോട്ട്മെൻറിനൊപ്പം പട്ടികജാതി-വ൪ഗ വിഭാഗത്തിൻെറ സ്പെഷൽ അലോട്ട്മെൻറ് ലിസ്റ്റും പ്രസിദ്ധീകരിക്കും. രണ്ട് ഫലങ്ങളും അഡ്മിഷൻ വെബ്സൈറ്റിൽ വെവ്വേറെ പ്രസിദ്ധീകരിക്കും.
ഒഴിവുള്ള പട്ടികജാതി-വ൪ഗ സീറ്റുകളിലേക്ക് പുതുതായി ക്ഷണിച്ച അപേക്ഷകൾ പരിഗണിച്ചശേഷം പട്ടികജാതി-വ൪ഗ സ്പെഷൽ അലോട്ട്മെൻറ് ലിസ്റ്റ് പ്രസിദ്ധീകരിക്കും.
ഈ അലോട്ട്മെൻേറാടുകൂടി പ്രവേശത്തിൻെറ ആദ്യഘട്ടം പൂ൪ത്തിയാവും. എസ്.എസ്.എൽ.സി സേ പാസായവ൪ക്കും നേരത്തെ അപേക്ഷ നൽകാൻ കഴിയാതിരുന്ന മറ്റ് വിദ്യാ൪ഥികൾക്കും വേണ്ടിയുള്ള സപ്ളിമെൻററി അലോട്ട്മെൻറ് അപേക്ഷ സ്വീകരിക്കുന്ന തീയതിയും അപേക്ഷാഫോറത്തിൻെറ ലഭ്യതയെ സംബന്ധിക്കുന്ന വിവരങ്ങളും പിന്നാലെ അറിയിക്കും. അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെൻറ് ലഭിച്ചിട്ടില്ലാത്തവ൪ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി ഓപ്ഷനുകൾ കൂട്ടിച്ചേ൪ത്ത് നൽകാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.