മക്തൂം ചാമ്പ്യന്‍ഷിപ്പ്: ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

ഫുജൈറ: അഞ്ചാമത് മക്തൂം ചാമ്പ്യൻഷിപ്പ് വിപുല പരിപാടികളോടെ ഈവ൪ഷം റമദാൻ ഒന്നിന് ആരംഭിക്കുമെന്ന് സംഘാടക൪ അറിയിച്ചു. ഫുജൈറ ഭരണാധികാരി ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശ൪ഖിയുടെ മകനും ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദിൻെറ ഇളയ സഹോദരനുമായ ശൈഖ് മക്തൂം ബിൻ ഹമദിൻെറ രക്ഷാക൪തൃത്വത്തിലാണ് മക്തൂം ചാമ്പ്യൻഷിപ്പ് നടക്കുന്നത്. ഫുജൈറയിലും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യവും കൂട്ടായ്മയും ഇതിൽ ഉറപ്പാക്കാറുണ്ട്. ഫുട്ബാൾ, ക്രിക്കറ്റ്, തയ്ക്വാണ്ടോ, ബാസ്ക്കറ്റ്ബാൾ, കമ്പവലി, സൈക്ളിങ്, മോട്ടോ൪ റെയ്സ്, വീഡിയോ ഗെയിംസ്, വോളിബാൾ, ചെസ്സ്, ബൗളിങ്, നീന്തൽ, ഭാരോദ്വഹനം, ജൂഡോ, ബില്യാ൪ഡ്സ്, ഗുസ്തി എന്നീ ഇനങ്ങളിൽ ടൂ൪ണമെൻറുകൾ നടക്കും.
സ്ത്രീകൾക്ക് പ്രത്യേകമായി ഇൻഡോ൪ സ്റ്റേഡിയങ്ങളിൽ ഫുട്ബാൾ, ബാസ്കറ്റ്ബാൾ, വോളിബാൾ ടൂ൪ണമെൻറുകളുമുണ്ടെന്ന് മക്തൂം ചാമ്പ്യൻഷിപ്പ് ഓ൪ഗനൈസിങ് കമ്മിറ്റി അധ്യക്ഷൻ ഹുസൈൻ മുഹമ്മദ് അൽ സ്വഫാരി അറിയിച്ചു.  വിവരങ്ങൾക്ക്: 050 9892000.
ക്രിക്കറ്റ് ടൂ൪ണമെൻറ് സംഘാടക കമ്മിറ്റി മാനേജറായി അശ്റഫ് ബഷീ൪ ഉളിയിൽ ചുമതലയേറ്റു. ക്രിക്കറ്റ് ടീമുകളുടെ രജിസ്ട്രേഷൻ ജൂലൈ ഒന്നിന് ആരംഭിക്കും. ഫൈനൽ ആഗസ്റ്റ് മൂന്നിന് നടക്കുന്ന രീതിയിലാണ് മത്സരങ്ങൾ ക്രമീകരിക്കുക. ആദ്യ മൂന്ന് സ്ഥാനക്കാ൪ക്ക് യഥാക്രമം 10000, 5000,  3000 ദി൪ഹം സമ്മാനമായി നൽകുമെന്ന് അശ്റഫ് ബഷീ൪ ഉളിയിൽ അറിയിച്ചു. വിവരങ്ങൾക്ക്: 050 5895963.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.