മസ്കത്ത്: ഇന്ത്യൻ എംബസിയുടെ പാസ്പോ൪ട്ട്-വിസാ ജോലികൾ പുറംകരാ൪ ഏറ്റെടുത്ത ബി.എൽ.എസ്. സേവനകേന്ദ്രം റൂവിയിൽ നിന്ന് വതയ്യയിലേക്ക് മാറ്റുന്നു. അടുത്തമാസം ഒന്ന് മുതലാണ് പാസ്പോ൪ട്ട് സേവനകേന്ദ്രം വതയ്യയിലെ അൽമക്തബി ബിൽഡിങിൽ പ്രവ൪ത്തനമാരംഭിക്കുക. വതയ്യ മേൽപാലത്തിന് സമീപം വോക്സ്വാഗൻ ഷോറൂമിനരികിലാണ് അൽമക്തബി ബിൽഡിങ്. ഇവിടെ ഒന്നാം നിലയിൽ റൂം നമ്പ൪ 108ലാണ് കേന്ദ്രം ഇനി മുതൽ പ്രവ൪ത്തിക്കുകയെന്ന് മസ്കത്ത് ഇന്ത്യൻ എംബസി വാ൪ത്താകുറിപ്പിൽ അറിയിച്ചു. പുതിയ പാസ്പോ൪ട്ടിന് അപേക്ഷിക്കുന്നതിനും, പാസ്പോ൪ട്ട് പുതുക്കുന്നതിനും, ഇന്ത്യൻ പാസ്പോ൪ട്ടുമായി ബന്ധപ്പെട്ട മറ്റു സേവനങ്ങൾക്കും ഒമാനിലെ ഇന്ത്യൻ സമൂഹം അപേക്ഷ സമ൪പ്പിക്കേണ്ടത്് വതയ്യയിലെ ബി.എൽ.എസ്. ഇൻറ൪നാഷണൽ സേവനകേന്ദ്രത്തിലായിരിക്കും. ഒമാൻ സ്വദേശികൾക്ക് ഇന്ത്യയിലേക്ക് വിസ ലഭിക്കുന്നതിനുള്ള അപേക്ഷ നൽകേണ്ടതും ഇവിടെയാണ്.
നിലവിൽ റൂവിയിൽ ഷെറാട്ടൻ ഹോട്ടൽ പരിസരത്തെ അറ്റ്ലസ് സ്റ്റാ൪ ആശുപത്രിക്കടുത്ത് ട്രേഡ്സെൻറ൪ കെട്ടിടത്തിലാണ് പാസ്പോ൪ട്ട്-വിസാ സേവനകേന്ദ്രം പ്രവ൪ത്തിക്കുന്നത്. വതയ്യയിലെ പുതിയ കേന്ദ്രത്തിൻെറ വിലാസവും: റൂം നമ്പ൪ 108, ഒന്നാം നില, അൽ മക്തബി ബിൽഡിങ്, വതയ്യ, മസ്കത്ത്. ഫോൺ: 24566080, 24566050, 24566131 ഫാക്സ്: 24566191.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.