മുര്‍സിക്കും ഇഖ്വാനും അഭിനന്ദനം -കെ.ഐ.ജി

കുവൈത്ത് സിറ്റി: അതിക്രൂരമായ അടിച്ചമ൪ത്തലുകളെയും പീഡനങ്ങളെയും സമാധാനപൂ൪വ്വം അതിജീവിച്ചു ഈജിപ്തിൻെറ പ്രസിഡൻറു പദത്തിലേക്ക് കാലെടുത്തുവെച്ച മുഹമ്മദ് മു൪സിയെയും ഇഖ്വാനുൽ മുസ്ലിമൂനെയും കെ.ഐ.ജി അഭിനന്ദിച്ചു.
പൊട്ടക്കിണറ്റിൽനിന്ന് പ്രഭു കുടുംബത്തിലേക്കും അവിടെനിന്ന് തടവറയിലേക്കും അവസാനം ഈജിപ്തിൻെറ രാജ സിംഹാസനത്തിലേക്കും എത്തിച്ചേ൪ന്ന പ്രവാചകൻ യൂസുഫിൻെറ ചരിത്രത്തെ ഓ൪മ്മപ്പെടുത്തുന്നതാണ് ബ്രദ൪ഹുഡിൻെറ ഈ നിശബ്ദ വിപ്ളവമെന്ന് കെ.ഐ.ജി സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. തനിക്കുവേണ്ടി വോട്ടു ചെയ്തവരും അല്ലാത്തവരുമായ മുഴുവൻ മനുഷ്യരുടെയും നന്മയെ പരിഗണിച്ചു അത്യന്തം നീതിപൂ൪വ്വകമായ ഒരു ഭരണം നടത്തി പുതുലോകത്തിന് മാതൃക കാണിക്കാൻ മുഹമ്മദ് മു൪സിക്കും ഇഖ്വാനും സാധിക്കട്ടെയെന്ന് കെ.ഐ.ജി പ്രാ൪ത്ഥനാ പൂ൪വ്വം ആശംസിക്കുന്നതായി പ്രസ്താവനയിൽ തുട൪ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.