പത്തനംതിട്ട: ജില്ലയിൽ പക൪ച്ചവ്യാധികൾ തടയുന്നതിനും ജനങ്ങളുടെ ജീവൻ സംരക്ഷിക്കുന്നതിനും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബാബു ജോ൪ജ് പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ഇതു സംബന്ധിച്ച് ചേ൪ന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രസിഡൻറ്.
പക൪ച്ച വ്യാധികൾ തടയുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയുടെ ഫണ്ട് ജില്ലാ ആയൂ൪വേദ വിഭാഗത്തിന് അനുവദിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ രോഗികളെ അഡ്മിറ്റ് ചെയ്യുന്നതിന് നിലവിലുള്ള സംവിധാനം മതിയാകാതെ വന്നാൽ താൽക്കാലിക ഷെൽട്ട൪ ഏ൪പ്പെടുത്തുന്നതിനും യോഗത്തിൽ തീരുമാനമായി.
റാന്നി താലൂക്ക് ആശുപത്രിയിലെ ഡോക്ട൪മാരുടെ കുറവ് പരിഹരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.ഹരിദാസ്, കോമളം അനിരുദ്ധൻ എന്നിവ൪ ആവശ്യപ്പെട്ടു. ജില്ലയിലൂടനീളം ക്യാമ്പുകളും ബോധവത്കരണം, ഒൗഷധ വിതരണം എന്നിവയെല്ലാം കാര്യക്ഷമമായി നടപ്പാക്കി വരുന്നതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥ൪ അറിയിച്ചു. അതത് പഞ്ചായത്തുകളിലെ ജനപ്രതിനിധികളും മെഡിക്കൽ ഓഫിസറുടെയും നേതൃത്വത്തിലാണ് ക്യാമ്പുകൾ നടത്തിവരുന്നത്. ലാബ് ടെക്നീഷ്യൻമാരെ കൂടുതലായി നിയമിക്കുകയും മേജ൪ ആശുപത്രികളിൽ 24 മണിക്കൂറും സേവനം ഏ൪പ്പെടുത്തുന്നതിനും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഹോമിയോ വിഭാഗത്തിൻെറ നേതൃത്വത്തിൽ ഇതുവരെ 57 ക്യാമ്പുകൾ നടത്തി.
മൂന്ന് ആശുപത്രികളിൽ ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റികൾ 27ന് ഉച്ചക്ക് രണ്ടിന് കൂടുന്നതിന് തീരുമാനിച്ചു. ആരോഗ്യ മേഖലയിൽ രോഗപ്രതിരോധ നടപടികൾ ഊ൪ജിതപ്പെടുത്തുന്നതിൻെറ ഭാഗമായി അലോപ്പതി, ഹോമിയോപ്പതി, ആയൂ൪വേദം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ച് 27ന് രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഹാളിൽ യോഗം ചേരും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്പി.വിജയമ്മ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജി.അനിൽ കുമാ൪, സ്ഥിരം സമിതി ചെയ൪മാൻമാരായ എം.ജി.കണ്ണൻ, മറിയാമ്മ ചെറിയാൻ, അംഗങ്ങളായ ഡോ.സജി ചാക്കോ, എ.ഗിരിജകുമാരി, എസ്.ഹരിദാസ്, കോമളം അനിരുദ്ധൻ, ആ൪.അജയകുമാ൪, ശോശാമ്മ തോമസ്, കെ.ജി.അനിത, ശ്രീലത രമേശ്, മറ്റു ജനപ്രതിനിധികൾ, ജില്ലാ മെഡിക്കൽ ഓഫിസ൪ (ഹോമിയോ) ഡോ.ജി.രാജേന്ദ്രപ്രസാദ്, ജില്ലാ മെഡിക്കൽഓഫിസ൪ (ആയൂ൪വേദം) എം.ജെ.മറിയാമ്മ, ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം) ഡോ.ടി.അനിത കുമാരി, വിവിധ വകുപ്പ് ഉദ്യോഗസ്ഥ൪ തുടങ്ങിയവ൪ പങ്കെടുത്തു.ജില്ലാ പഞ്ചായത്ത് 12-ാം പഞ്ചവത്സര പദ്ധതിയിൽ 2012-13 ലെ വാ൪ഷിക പദ്ധതിയുടെ രൂപവത്കരണത്തിൻെറ ഭാഗമായി പ്രവ൪ത്തന കലണ്ട൪ തയാറാക്കി അംഗീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.