ചേ൪ത്തല: 11ാം മൈലിന് സമീപത്തെ ബാ൪ഹോട്ടലിലെ അനധികൃത കവാടം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരത്തിലേക്ക്. ആറാട്ടുവഴി വാ൪ഡ് സംരക്ഷണ സമിതി നേതൃത്വത്തിൽ ജനകീയ ഉപരോധം നടത്തുമെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ബാ൪ഹോട്ടലിൻെറ വടക്കുവശത്തെ കവാടത്തിലൂടെ മദ്യപിക്കാൻ എത്തുന്നവ൪ പ്രദേശവാസികളുടെ സൈ്വരജീവിതത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനും തടസ്സമുണ്ടാക്കുന്നു. മദ്യപരുടെ സംഘട്ടനങ്ങൾ, വാഹന പാ൪ക്കിങ് തുടങ്ങിയവ മൂലം ഇതുവഴി സഞ്ചരിക്കാനാകാത്ത അവസ്ഥയാണ്. സ്കൂൾ വിദ്യാ൪ഥിനികളെ മദ്യപ൪ ശല്യംചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത് ചോദ്യംചെയ്തവരെ ആയുധങ്ങളുമായി എത്തി ഭീഷണിപ്പെടുത്തി. കവാടം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസിനും അധികൃത൪ക്കും പരാതി നൽകിയിരുന്നു. ആദ്യകാലത്ത് ഇല്ലാതിരുന്ന ഈ കവാടം അടച്ചുപൂട്ടുന്നതിനെക്കുറിച്ച് ച൪ച്ചചെയ്യാൻ ചേ൪ത്തല സി.ഐ നാലുതവണ യോഗം വിളിച്ചെങ്കിലും ഒരുതവണ മാത്രമാണ് ഹോട്ടൽ മാനേജ്മെൻറ് അധികൃത൪ പങ്കെടുത്തത്. ഗേറ്റ് ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് സ്ഥാപനത്തിലെ ലൈസൻസിയായ തുഷാ൪ വെള്ളാപ്പള്ളിക്ക് രജിസ്റ്റ൪ കത്തയച്ചെങ്കിലും കൈപ്പറ്റിയില്ളെന്നും സംരക്ഷണസമിതി ഭാരവാഹികൾ പറഞ്ഞു.
ഞായറാഴ്ച രാവിലെ 7.30 മുതൽ സ്ഥാപനത്തിൻെറ വടക്കേ ഗേറ്റിൽ ഉപരോധം മദ്യനിരോധസമിതി സംസ്ഥാന ട്രഷറ൪ ഇബാബിൽ അബ്ദുൽ കരീം ഉദ്ഘാടനം ചെയ്യും. സംരക്ഷണ സമിതി ചെയ൪പേഴ്സണും വാ൪ഡ് കൗൺസിലറുമായ സുജാത വാസുദേവൻ അധ്യക്ഷത വഹിക്കും. വിവിധ രാഷ്ട്രീയപാ൪ട്ടി നേതാക്കളും ജനപ്രതിനിധികളും പങ്കെടുക്കും.
വാ൪ത്താസമ്മേളനത്തിൽ സംരക്ഷണസമിതി കൺവീന൪ എം.ബി. മനോജ്, വൈസ് ചെയ൪പേഴ്സൺ കെ. രത്നവല്ലി, പി. നാരായണറാവു,ബി. സന്തോഷ്, പി. സരസ്വതി എന്നിവ൪ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.