തൃപ്പൂണിത്തുറ മിനി ബൈപാസ് റോഡില്‍ ടോള്‍ ഏര്‍പ്പെടുത്താന്‍ നീക്കം

തൃപ്പൂണിത്തുറ:  മിനി ബൈപാസ് റോഡിൽ ടോൾ ഏ൪പ്പെടുത്താൻ നീക്കം. ഒരു കൊല്ലം മുമ്പ് ഉദ്ഘാടനം ചെയ്ത റോഡിലെ പാലത്തിനാണ് ടോൾ ഏ൪പ്പെടുത്തുക.
ഇതിനെതിരെ  പ്രതിഷേധവുമായി റസിഡൻറ്സ് അസോസിയേഷനുകളും ഇതര സംഘടനകളും രംഗത്തത്തെിയിട്ടുണ്ട്.  ടോൾ പിരിവിനെതിരെ  ആക്ഷൻ കൗൺസിൽ രൂപവത്കരിക്കാനുള്ള ഒരുക്കത്തിലാണ് സംഘടനകൾ.
തൃപ്പൂണിത്തുറ എസ്.എൻ ജങ്ഷൻ റെയിൽവേ മേൽപ്പാലത്തിലെ (റിഫൈനറി റോഡ് മേൽപ്പാലം) ടോൾ പിരിവിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് പുതിയ ടോൾ പിരിവിന് നീക്കം.  റിഫൈനറി റോഡ് മേൽപ്പാലത്തിൻെറ നി൪മാണ  ചെലവിൻെറ എട്ടിരട്ടിയിലധികം ടോൾ തുകയായി പിരിച്ചെടുത്തതായി വിവിധ സംഘടനകൾ ചൂണ്ടികാട്ടുന്നു. 60 ലക്ഷം രൂപ ചെലവിൽ നി൪മിച്ച പാലത്തിൽ നിന്ന് ഏഴുകൊല്ലം  കൊണ്ട്   അഞ്ചുകോടി രൂപയാണ് പിരിച്ചെടുത്തത്.
ഒരു കോടിയിലധികം നി൪മാണച്ചെലവുള്ള പാലങ്ങളിലാണ് ആദ്യം ടോൾ ഏ൪പ്പെടുത്തിയിരുന്നത്. ഇപ്പോൾ അഞ്ചുകോടിയാണ് പരിധി.
2005 ജൂലൈ മുതലാണ് എസ്.എൻ ജങ്ഷൻ മേൽപ്പാലത്തിൽ ടോൾ തുടങ്ങിയത്. പാലം പണിക്ക് സ൪ക്കാ൪ ചെലവാക്കിയത് 60 ലക്ഷം രൂപയാണ്. റെയിൽവേ രണ്ടുകോടിയും റിഫൈനറി ഒരു കോടിയും ചെലവിട്ടു.  ഓട്ടോ, ബൈക്ക് എന്നിവയെ ടോളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൃപ്പൂണിത്തുറ നഗരത്തിലെ ഗതാഗത ക്കുരുക്ക് പരിഹരിക്കാനാണ് പ്രധാന മായും റിഫൈനറി റോഡ് മേൽപ്പാലം തുടങ്ങി യത്. ഇരുമ്പനത്തുനിന്നും വൈമീതി- ചാത്താരി ഭാഗങ്ങളിലേക്ക് പോകുന്നവ൪ പാലം ഉപയോഗിക്കുന്നില്ളെങ്കിലും ടോൾ നൽകണം.  
ഇരുമ്പനം- ചിത്രപ്പുഴ പാലങ്ങൾ കൂടി ചേ൪ന്നുള്ള ടോൾ പിരിവാണ് ഇവിടെയുള്ളത്. ഏതെങ്കിലും ഒരിടത്ത് ടോൾ നൽകാതിരിക്കാനാകില്ല.
തിരുവാങ്കുളം പഞ്ചായത്തിൻെറയും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെയും എതി൪പ്പ് അവഗണിച്ച് പൊലീസ് പിന്തുണയോടെയാണ് ഇരുമ്പനത്ത് ടോൾ തുടങ്ങിയത്. അതെസമയം ചിത്രപ്പുഴ പാലത്തിൽ ടോൾ പിരിവിന് അനുമതി നൽകിയിട്ടില്ളെന്ന് കേന്ദ്ര സ൪ക്കാ൪ 2007 മാ൪ച്ചിൽ കേരള ഹൈകോടതിയെ അറിയിച്ചിരുന്നു.
ടോൾ തടയുന്നതിന് ഒരാൾ ഹൈകോടതിയെ സമീപിച്ചപ്പോഴായിരുന്നു ഇത്. 2005 ജൂലൈ  മുതൽ 2012 ജൂൺവരെ പിരിച്ച ടോൾ തുകയുടെ പൂ൪ണ വിവരം ഇനിയും വെളിപ്പെട്ടിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.