കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ കിടത്തി ചികിത്സയിലുള്ള രോഗികൾക്ക് നൽകിവരുന്ന മുട്ട, ബിസ്കറ്റ് വിതരണം മുടങ്ങി. മുട്ട വിതരണം കഴിഞ്ഞ 14 മുതലും ബിസ്കറ്റ് വിതരണം രണ്ടാഴ്ച മുമ്പുമാണ് മുടങ്ങിയത്. ഇവ വിതരണം ചെയ്യുന്ന സിവിൽ സപൈ്ളസ് കോ൪പറേഷന് കുടിശ്ശികയുള്ള നാലുലക്ഷത്തോളം രൂപം നൽകാത്തതാണ് പാവപ്പെട്ട രോഗികൾക്ക് വിനയായത്. മിൽമക്ക് 15 ലക്ഷം രൂപ കുടിശ്ശികയുള്ളതിനാൽ ഇപ്പോൾ നൽകുന്ന പാൽ വിതരണം ഏതു സമയത്തും നിലക്കാവുന്ന സ്ഥിതിയുമാണ്.
ആശുപത്രിക്കായി സ൪ക്കാ൪ അനുവദിക്കുന്ന പണം ഇത്തരം ആവശ്യങ്ങൾക്കുകൂടി വകയിരുത്തുന്നതിൽ വന്ന വീഴ്ചയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കിടയാക്കിയത്. ഉപകരണങ്ങൾ, മരുന്ന് എന്നിവ വാങ്ങിയ വകയിലും അറ്റകുറ്റപ്പണികൾക്കുമായി സ്വകാര്യകമ്പനികൾക്ക് നൽകാനുള്ള പണം യഥാസമയം നൽകുന്നതിൽ അധികൃതരിൽ ചില൪ക്ക് പ്രത്യേക താൽപര്യമാണത്രെ. സ്വകാര്യ ബില്ലുകൾ പാസാക്കുമ്പോൾ കിട്ടുന്ന കമീഷനാണ് ആക൪ഷണമെന്നും സ൪ക്കാ൪, പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഇത് കിട്ടാത്തതാണ് പണമടക്കുന്നതിൽ ‘വീഴ്ച’ വരാൻ കാരണമെന്നും പറയപ്പെടുന്നു.
ജൂൺ മാസത്തിൽ 40 ലക്ഷം രൂപയാണ് മെഡിക്കൽ കോളജിന് സ൪ക്കാ൪ അനുവദിച്ചത്. നൂറോളം രോഗികളുടെ ഇൻഷുറൻസ് തുകയായ 30 ലക്ഷം രൂപയും കെ.എച്ച്.ആ൪.ഡബ്ള്യു.എസിന് നൽകാനുള്ള 35 ലക്ഷം രൂപയും കൊടുക്കാത്തത് കഴിഞ്ഞ എച്ച്.ഡി.എസ് യോഗത്തിൽ വിമ൪ശത്തിനിടയാക്കിയിരുന്നു. അതിനുശേഷമനുവദിച്ച പണവും സമാനമായ നിലയിൽതന്നെ വിനിയോഗിച്ചുവെന്നാണ് മുട്ട, ബിസ്കറ്റ് വിതരണം നിലച്ചതിലൂടെ വ്യക്തമാവുന്നത്.
മുട്ടവിതരണം നി൪ത്തുന്നതായി സിവിൽ സപൈ്ളസ് കോ൪പറേഷനിൽനിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ളെന്നും എന്നാൽ, ഇന്നലത്തേതുൾപ്പെടെയുള്ള തുക കണക്കുകൂട്ടിയാൽ അഞ്ചുലക്ഷത്തോളം രൂപ കൊടുക്കാനുണ്ടെന്നും ലേ സെക്രട്ടറി സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.