കടലും കായലും ഒന്നായി; തെക്കുംഭാഗത്ത് ചാകര

പരവൂ൪: കാലവ൪ഷം ആരംഭിക്കുംമുമ്പുതന്നെ കാപ്പിൽ പൊഴിമുഖത്ത് കടലും കായലും ഒന്നായതോടെ തെക്കുംഭാഗത്ത് മത്സ്യത്തൊഴിലാളികൾക്ക് ചാകര. ട്രോളിങ് നിരോധം നിലവിൽവന്നതോടെ വറുതിയിലായ ശക്തികുളങ്ങര, മരുത്തടി, തങ്കശ്ശേരി ഭാഗത്തെ മത്സ്യത്തൊഴിലാളികളാണ് ഇവിടെനിന്ന് മത്സ്യം പിടിക്കുന്നത്. കടലിൽനിന്ന് കായലിലേക്ക് ശക്തിയായി ഒഴുകുന്ന വെള്ളത്തോടൊപ്പം കയറിവരുന്ന മത്സ്യങ്ങളെ പൊഴിമുഖത്തിന് സമീപം വലവീശിയാണ് പിടിക്കുന്നത്. പുറമെ നിന്നത്തെുന്നവരോടൊപ്പം തദ്ദേശവാസികളും വീശുവല ഉപയോഗിച്ച് മീൻ പിടിക്കുന്നുണ്ട്. പ്രാച്ചി, പാര എന്നീ മത്സ്യങ്ങളാണ് കൂടുതലായി ലഭിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.