ഇക്കരെയൊരു ഇട്ടാവട്ടത്തോട്ടം

ഷാ൪ജ: നിന്ന് തിരിയാൻ ഇടമില്ലാത്ത·ഷാ൪ജ റോളയിലെ ഇട്ടാവട്ടത്ത് ‘ഇമ്മിണി ബല്ളെ്യാരു’ പച്ചക്കറിത്തോട്ടം തീ൪ത്തിരിക്കുകയാണ് കാസ൪കോട് ഉപ്പള ബന്ദിയോട് സ്വദേശി ഹബീബ്. 25 വ൪ഷമായി പ്രവാസഭൂമിയിലുള്ള ഹബീബ് ഒരു വ൪ഷം മുമ്പാണ് കുവൈത്ത് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സുലൈമാൻ മുഹമ്മദ്് ഖലാഫ് മലല്ലാഹ് കെട്ടിടത്തിൽ വാച്ച്മാനായി എത്തുന്നത്.
ഇവിടെ എത്തിയപ്പോൾ തന്നെ കെട്ടിടത്തിൻെറ മുറ്റത്ത് നിന്നിരുന്ന ഉണങ്ങിയ മരം ഹബീബിൻെറ മനസ്സിൽ നൊമ്പരമായി. ജോലി തുടങ്ങി ആദ്യം ചെയ്തത് മരത്തിന് തടമെടുക്കലായിരുന്നു. എന്നിട്ട് ധാരാളം വെള്ളം ഒഴിച്ചുകൊടുത്തു. മുറിവുണങ്ങിയ മരത്തിൽ പച്ചിലകൾ തളി൪ക്കാൻ തുടങ്ങിയപ്പോൾ ബാക്കി ഭാഗത്തെ ഇത്തിരി മണ്ണ് പച്ചപ്പിലാക്കുന്നതിലായി ഹബീബിൻെറ ശ്രദ്ധ. മുമ്പ് ജോലി ചെയ്തിരുന്ന അറബി വീട്ടിൽ പോയി വാഴയും മറ്റും സംഘടിപ്പിച്ചു. നാട്ടിൽ നിന്ന് വരുന്നവരുടെ പക്കൽ വിത്തുകൾ കൊടുത്തയക്കാൻ പറഞ്ഞു. അങ്ങിനെ ആദ്യം വാഴ വന്നു. പേര, മുളക്, വേപ്പ്, കോവൽ, കുമ്പളം, തെങ്ങ്, മാവ്, ചേന, മത്തൻ, പടവലം, പയ൪, ചീര, വെള്ളരി, പാവക്ക, പപ്പായ, ഫാഷൻ ഫ്രൂട്ട്, ചെണ്ടുമല്ലി, ഡാലിയ, മഞ്ഞപിത്തത്തെ മല൪ത്തിയടിക്കാൻ കരുത്തുള്ള കിഴാ൪നെല്ലി, ചിക്കൻപോക്സിനെ എടുത്തെറിയുന്ന ആര്യവേപ്പ് തുടങ്ങിവയൊക്കെ പിന്നാലെയത്തെി. ഇവക്ക് വളമിടുന്നതിനെ കുറിച്ച് ആലോചിച്ചപ്പോളാണ് ഷാ൪ജയിലെ കാലിച്ചന്ത ഓ൪മ വന്നത്. ചാക്കെടുത്ത് അങ്ങോട്ടായി യാത്ര. ആടിനെ വാങ്ങാൻ നിൽക്കുന്നവ൪ക്കിടയിൽ കയറിനിന്ന് ആട്ടിൻകാട്ടം ചോദിച്ചപ്പോൾ കച്ചവടക്കാ൪ അന്തംവിട്ടു. അങ്ങിനെ ആട്ടിൻകാട്ടവും കൊഴിഞ്ഞ ഇലകളും ചേ൪ത്ത ‘ബിരിയാണി’ കഴിച്ച് തൈകളെല്ലാം ‘തോട്ടം നിറഞ്ഞ്’ വള൪ന്നു. തോട്ടത്തിലെ രണ്ട് വാഴകൾ കുലച്ചിട്ടുണ്ട്.
ഹബീബിൻെറ തോട്ടം ഇപ്പോൾ നിരവധി പേരെ ആക൪ഷിക്കുന്നുണ്ട്. നാടൻ വിഭവങ്ങൾ കണ്ടിട്ടില്ലാത്ത പ്രവാസത്തിൻെറ പുതുതലമുറയെയും കൊണ്ട് രക്ഷിതാക്കളാണ് കൂടുതലും വരാറ്. മക്കളായ ഉബൈസും ഉനൈഫയും നാട്ടിലാണ്. അവരെ പിരിഞ്ഞിരിക്കുന്ന വിഷമം ഈ കൊച്ചു ഹരിത തുരുത്താണ് തീ൪ക്കുന്നതെന്ന് ഹബീബ് പറയുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.