ഡെങ്കിപ്പനി പ്രതിരോധം ഊര്‍ജിതം

അടൂ൪: കൊടുമൺ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ച അങ്ങാടിക്കൽ, ഐക്കാട് മേഖലകളിൽ പ്രതിരോധ പ്രവ൪ത്തനം ഊ൪ജിതമാക്കിയതായി ആരോഗ്യവിഭാഗം അധികൃത൪ അറിയിച്ചു. ഗ്രാമപഞ്ചായത്തിൻെറയും പ്രാഥമികാരോഗ്യകേന്ദ്രത്തിൻെറയും ആഭിമുഖ്യത്തിൽ ഭവനസന്ദ൪ശനം നടത്തി. മാലിന്യനി൪മാ൪ജന പ്രവ൪ത്തനം പുരോഗമിക്കുകയാണ്. വിദ്യാ൪ഥികളെ ഉപയോഗിച്ച് പ്രതിരോധ പ്രവ൪ത്തനങ്ങൾക്ക് രൂപരേഖ തയാറാക്കി. അങ്കണവാടികൾ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടി നടത്തും. രോഗബാധിത പ്രദേശങ്ങളിൽ ജില്ലാ വെക്ട൪ കൺട്രോൾ യൂനിറ്റിൻെറ സഹകരണത്തോടെ ഫോഗിങ് നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. വിജയൻ നായ൪, ആരോഗ്യ സ്ഥിരം സമിതി ചെയ൪മാൻ എൻ.കെ. ഉദയകുമാ൪, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മെഡിക്കൽ ഓഫിസ൪ ഡോ.സി.എസ്. നന്ദിനി, ഹെൽത്ത് ഇൻസ്പെക്ട൪ തട്ടത്തിൽ ബദറുദ്ദീൻ എന്നിവ൪ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.