കാസ൪കോട്: ചെറുവത്തൂ൪ ഗ്രാമപഞ്ചായത്തിലെ കുളങ്ങാട്ട്മലയിൽ സ്വാഭാവിക വനം നട്ടുപിടിപ്പിക്കുന്ന സ്മൃതി വനം പദ്ധതിക്ക് 27.41 ലക്ഷം രൂപ ചെലവഴിക്കാൻ ജില്ലാ പഞ്ചായത്ത് യോഗം തീരുമാനിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയാണ് പദ്ധതി നടപ്പാക്കുക.
പ്രവൃത്തി നടപ്പാക്കാൻ മൊത്തം 15412 തൊഴിൽദിനം വേണ്ടിവരും. കയ്യൂ൪ ചീമേനിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപയുടെ മണ്ണ്, ജല സംരക്ഷണ പദ്ധതികൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ അതിരുമാവ് പട്ടികവ൪ഗ കോളനിയിൽ നി൪മിക്കേണ്ട കമ്യൂണിറ്റി ഹാൾ ഒന്നര കിലോമീറ്റ൪ അകലെ നി൪മിക്കുന്നത് അന്വേഷിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.