കുനിയില്‍ കൊലപാതകത്തിന് ബഷീറിന്‍െറ പ്രസംഗം പ്രചോദനമായി -പിണറായി

മലപ്പുറം: അരീക്കോട് കുനിയിൽ ഇരട്ടക്കൊലക്കേസിൽ പി.കെ. ബഷീ൪ എം.എൽ.എയെ രക്ഷിക്കാൻ നീക്കം ആരംഭിച്ചതായി സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ. വളാഞ്ചേരിയിൽ ‘ഇ.എം.എസിൻെറ ലോകം’ ദേശീയ സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഷീറിൻെറ പ്രസംഗത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണല്ലോ കൊലപാതകം നടന്നത്.
ബഷീറിൻെറ പ്രസംഗം തീവ്രവാദ നിലപാടും അതിൻെറ സ്വാധീനഫലവുമാണ്. അധ്യാപകനെ ചവിട്ടിക്കൊന്ന കേസിൽ സാക്ഷി പറഞ്ഞാൽ ജീവനോടെ വെച്ചേക്കില്ലെന്ന് പരസ്യമായി പ്രസംഗിച്ചയാളാണ് അദ്ദേഹം. ഇത് രാഷ്ട്രീയ നിലപാടാണോ? ഇപ്പോൾ ഫുട്ബാളുമായി ബന്ധപ്പെട്ടുണ്ടായ ത൪ക്കത്തിൽ പാണക്കാട് തങ്ങളെ സാക്ഷിനി൪ത്തിയാണല്ലോ ഒരു കുടുംബത്തെ അവസാനിപ്പിക്കുമെന്ന് ബഷീ൪ പറഞ്ഞത്. അത് കഴിഞ്ഞായിരുന്നല്ലോ ഇവിടെ ആക്രമണമുണ്ടായത്. എം.എൽ.എയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും സ്വീകരിക്കുന്നതെന്നും പിണറായി ആരോപിച്ചു.           

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.