അബൂഫന്‍താസ് തീരത്ത് കുളിക്കുന്നത് അപകടമെന്ന് മുന്നറിയിപ്പ്

ദോഹ: അബൂഫൻതാസ് തീരത്ത് കുളിക്കുന്നത് ഏറെ അപകടകരമാണെന്ന് തീരദേശ സുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി.
പ്രസ്തുത പ്രദേശത്ത് ശക്തമായ തിരമാലയും കടലിൻെറ താഴ്ഭാഗം ഒരേ പോലെയല്ലാത്തതും കാരണം അടിയൊഴുക്കിൽ പെടാൻ സാധ്യതയേറെയാണ്. കഴിഞ്ഞ ദിവസം മൂന്ന് സഹോദരങ്ങൾ മരണപ്പെടാനുണ്ടായ പ്രത്യേക സാഹചര്യം കൂടി കണക്കിലെടുത്താണ് സുരക്ഷാ വിഭാഗത്തിൻെറ ശക്തമായ ജാഗ്രതാ നി൪ദേശം.
തീരദേശ സുരക്ഷാ വിഭാഗം ജനറൽ ബ്രിഗേഡിയ൪ അലി അഹ്മദ് അൽ ബദീദിൻെറ നേതൃത്വത്തിൽ 25 സുരക്ഷാ ഉദ്യോഗസ്ഥ൪ ചേ൪ന്നാണ് മരണപ്പെട്ട മൂന്ന് സഹോദരങ്ങൾക്കായി തെരച്ചിൽ നടത്തിയത്. പ്രദേശത്തെ· ഏതാനും സ്വദേശികൾ സംഭവത്തെ· സംബന്ധിച്ച് വ്യക്തമായ അന്വേഷണം നടത്തണമെന്നും വീഴ്ചവരുത്തിയവരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.