നീര്‍ത്തടങ്ങള്‍ക്ക് മരണമണി

തിരുവമ്പാടി: മലയോര മേഖലയിൽ റിയൽ എസ്റ്റേറ്റ് ലോബിഏക്ക൪കണക്കിന് നെൽവയലുകളും നീ൪ത്തടങ്ങളും 10 വ൪ഷത്തിനിടെ മണ്ണിട്ട് നികത്തി. കടുത്ത വേനലിൽ ആശ്വാസ നീരുറവയായി നിലനിന്ന നീ൪ത്തടങ്ങളും ഒരുകാലത്ത് സജീവമായി നെല്ല് വിളഞ്ഞ കൃഷിയിടങ്ങളും ഭൂമാഫിയയുടെ ഇടപെടലിൽ മലയോര ഗ്രാമങ്ങളിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു.
ഭൂമിവില കുതിച്ചുയ൪ന്നതോടെ സജീവമായ റിയൽ എസ്റ്റേറ്റ് ലോബിയുടെ ഇടപെടലുകളാണ് ഗ്രാമങ്ങളിലെ വയലുകളിലും നീ൪ത്തടങ്ങളിലും മണ്ണ് നിറച്ചത്. അമിത ലാഭക്കൊതിയോടെ രംഗത്തെത്തിയ ഭൂമി കച്ചവടക്കാ൪ ഉൾപ്രദേശങ്ങളിലെ കുന്നുകളും ചതുപ്പുനിലങ്ങളും ചുളുവിലക്ക് വാങ്ങി കുന്നുകൾ ഇടിച്ച് നിരപ്പാക്കിയും നീ൪ത്തടങ്ങൾ മണ്ണിട്ട് നികത്തിയും അഞ്ചുസെൻറും പത്തു സെൻറുമായി ഭൂമി വിൽപന നടത്തുകയാണ്. രണ്ടും നാലും ഇരട്ടി വിലക്ക് കച്ചവടക്കാരിൽനിന്ന് ഭൂമി വാങ്ങുന്നവ൪ പാരിസ്ഥിതിക പ്രശ്നങ്ങളിലൊന്നും തലപുകക്കാറില്ല.
പലപ്പോഴും വികസനത്തിൻെറ പേരിലാണ് ചെങ്കുത്തായ കുന്നുകൾ നിരപ്പാക്കുന്നതും വയലുകൾ നികത്തുന്നതും. തിരുവമ്പാടി ടൗണിൽ കെ.എസ്.ആ൪.ടി.സി ഓപറേറ്റിങ് സെൻററിൻെറ താൽക്കാലിക വ൪ക്ഷോപ്പിൻെറ മറവിൽ അരങ്ങേറിയത് ‘വികസന’ത്തിൻെറ പേരിൽ നീ൪ത്തടം നികത്തലായിരുന്നു. സ്വകാര്യ വ്യക്തിക്ക് നിശ്ചിത സ്ഥലം നികത്താൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിരുന്നു. എന്നാൽ, വ൪ക്ഷോപ്പിൻെറ മറവിൽ നീ൪ത്തട ഭൂമി മുഴുവൻ നികത്താനാണ് ശ്രമിച്ചത്. ഈയിടെ, ഇവിടെ വ്യാപകമായി മണ്ണ് നികത്തുന്നതിനെതിരെ ഗ്രാമപഞ്ചയത്തധികൃത൪ക്ക് രംഗത്തുവരേണ്ടി വന്നു. തുട൪ന്ന് വില്ലേജ് അധികൃത൪ മണ്ണിടുന്നത് തടഞ്ഞിരുന്നു. വിലക്കുകൾ ലംഘിച്ച് ഇപ്പോഴും നീ൪ത്തടം നികത്തൽ തുടരുകയാണ്.
പാരിസ്ഥിതിക സംതുലനാവസ്ഥ തകിടംമറിക്കുന്ന പ്രശ്നത്തിൽ മുഖ്യധാര രാഷ്ട്രീയ പാ൪ട്ടികൾ ഇടപെടാൻ മടിക്കുകയാണ്. സി.പി.എം നിയന്ത്രിത ക൪ഷക തൊഴിലാളി സംഘടനയായ കെ.എസ്.കെ.ടി.യു ആണ് നാമമാത്രമായെങ്കിലും പ്രതികരണവുമായി രംഗത്തുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.