യാഥാര്‍ഥ്യമാകാതെ കോടികളുടെ പദ്ധതി

ആറാട്ടുപുഴ: സൂനാമി ദുരന്തഭൂമിയായ ആറാട്ടുപുഴ പഞ്ചായത്തിൻെറ പുനരധിവാസം ലക്ഷ്യമാക്കി ആവിഷ്കരിച്ച കോടികളുടെ വികസന പദ്ധതികൾ വ൪ഷങ്ങൾ കഴിഞ്ഞിട്ടും യാഥാ൪ഥ്യമായില്ല.    തൊഴിൽപരമായും പ്രദേശത്തിൻെറ അടിസ്ഥാന വികസനവുമായി ബന്ധപ്പെട്ടും ഏറെ പ്രയോജനം ലഭിക്കേണ്ട പദ്ധതികളാണ് അധികാരികളുടെ അനാസ്ഥമൂലം പാതിവഴിയിൽ നിലച്ചുകിടക്കുന്നത്. സമയബന്ധിതമായി പൂ൪ത്തീകരിക്കാത്തത് പദ്ധതികൾ ലക്ഷ്യത്തിലെത്തുന്നതിന് തടസ്സമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആറാട്ടുപുഴ പത്താം വാ൪ഡിൽ രാമഞ്ചേരിയിൽ സ്ഥാപിക്കുന്ന ഫിഷ്മീൽ പ്ളാൻറാണ് പദ്ധതികളിൽ പ്രധാനപ്പെട്ടത്. 4.45 കോടി രൂപയാണ് സൂനാമി സ്പെഷൽ പാക്കേജിൽ ഉൾപ്പെടുത്തി പദ്ധതിക്കായി അനുവദിച്ചത്. മത്സ്യം സുലഭമായി കിട്ടുന്ന അവസരങ്ങളിൽ അവ യന്ത്രസഹായത്തോടെ ഉണക്കി സംസ്കരിച്ച് വിവിധ ഉൽപ്പന്നങ്ങളാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടത്.
മേയ് 30നകം പ്ളാൻറിൻെറ നി൪മാണ പ്രവ൪ത്തനങ്ങൾ പൂ൪ത്തീകരിക്കണമെന്നായിരുന്നു കരാറുകാരന് മത്സ്യഫെഡ് അവസാനമായി നൽകിയിരുന്ന നി൪ദേശം. എന്നാൽ, പകുതിപ്പണി പോലും പൂ൪ത്തീകരിച്ചിട്ടില്ല. പ്ളാൻറിൽ സ്ഥാപിക്കാൻ കൊണ്ടുവന്ന ലക്ഷങ്ങളുടെ യന്ത്രങ്ങൾ തുരുമ്പെടുക്കുന്നു. കരാറുകാരനെ മാറ്റി മത്സ്യഫെഡിൻെറ എൻജിനീയറിങ് വിഭാഗത്തെ തുട൪ പണികൾ ഏൽപ്പിക്കാൻ മത്സ്യഫെഡ് ബോ൪ഡ് യോഗം തീരുമാനിച്ചിരിക്കുകയാണ്.
മത്സ്യസംസ്കരണം എന്ന ലക്ഷ്യത്തോടെ എട്ടാം വാ൪ഡ് പെരുമ്പള്ളി കുറിയപ്പശേരി ക്ഷേത്രത്തിന് സമീപം സ്ഥാപിച്ച മറ്റൊരു പദ്ധതിയാണ് ക്ളസ്റ്റ൪ പ്രൊഡക്ഷൻ സെൻറ൪. ഫിഷറീസ് വകുപ്പ് ഇതിനായി സ്ഥലം ഏറ്റെടുക്കുകയും കൂറ്റൻ കെട്ടിടങ്ങൾ നി൪മിക്കുകയും ചെയ്തു.
പിന്നീട് തുട൪നടപടികൾക്കായി പഞ്ചായത്തിന് കൈമാറി. 32.25 ലക്ഷം രൂപയാണ് പ്രവ൪ത്തന ചെലവിനായി നൽകിയത്. 20.07 ലക്ഷം രൂപ ചെലവഴിച്ച് യന്ത്രങ്ങളും അനുബന്ധ സംവിധാനങ്ങളും ഏ൪പ്പെടുത്തുകയും ചെയ്തു. ഇതിൻെറ ഉദ്ഘാടനവും നടന്നു. എന്നാൽ, പ്രദേശവാസികളുടെ പരാതിയെ തുട൪ന്ന് ഇതിൻെറ പ്രവ൪ത്തനം തടസ്സപ്പെട്ടിരിക്കുകയാണ്.
കോടികൾ മുതൽമുടക്കി നി൪മിച്ച ക്ളസ്റ്റ൪ പ്രൊഡക്ഷൻ സെൻറ൪ കാഴ്ചവസ്തുവായി കിടക്കാൻ തുടങ്ങിയിട്ട് വ൪ഷങ്ങളായി. തുട൪പ്രവ൪ത്തനവും തടസ്സപ്പെട്ടതോടെ ശേഷിക്കുന്ന 13.36 ലക്ഷം രൂപ ഫിഷറീസ് വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് തിരിച്ചടച്ചു. നൂറുകണക്കിന് തീരവാസികൾക്ക് പ്രത്യേക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതികളാണ് കോടികൾ ചെലവഴിച്ചിട്ടും പ്രയോജനമില്ലാതെ കിടക്കുന്നത്.
ആറാട്ടുപുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കിടത്തിച്ചികിത്സാ വാ൪ഡിൻെറയും ക്വാ൪ട്ടേഴ്സിൻെറയും നി൪മാണമാണ് പാതിവഴിയിലായ പദ്ധതികളിൽ മറ്റൊന്ന്. എൻ.ആ൪.എച്ച്.എം സ്കീമിൽപെടുത്തി 35 ലക്ഷം രൂപയാണ് അനുവദിച്ചത്. ജില്ലാപഞ്ചായത്തിനായിരുന്നു ഇതിൻെറ ചുമതല. 2009ൽ ആരംഭിച്ച പണി പകുതിയോളം മാത്രമെ ഇതുവരെ പൂ൪ത്തീകരിച്ചിട്ടുള്ളു. കരാറുകാരൻ പാതിവഴിയിൽ പണി ഉപേക്ഷിച്ച് പോയതിനെ തുട൪ന്ന് സ൪ക്കാ൪ ഉടമസ്ഥതയിലുള്ള കോസ്റ്റ് ഫോ൪ഡിനെ ഏൽപ്പിക്കുകയായിരുന്നു. എന്നിട്ടും പ്രയോജനമുണ്ടായില്ല. ഇതേ സ്കീമിൽപെടുത്തി ആറാട്ടുപുഴ ആയു൪വേദാശുപത്രിയിൽ കിടത്തിച്ചികിത്സാ വാ൪ഡ് നി൪മിക്കാൻ 25 ലക്ഷം അനുവദിച്ചു. എന്നാൽ, പണി പാതിവഴിയിൽ നിലച്ചുകിടക്കുകയാണ്.
വലിയഴീക്കൽ അഴീക്കോടൻ പാലം, ഫിഷറീസ് ആശുപത്രി റോഡ് പാലം എന്നിവയുടെ നി൪മാണത്തിന് സൂനാമി പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി പാലമൊന്നിന് 40 ലക്ഷം രൂപവീതമാണ് അനുവദിച്ചത്. പകുതിയോളം പണികൾ ഇപ്പോഴും ശേഷിക്കുകയാണ്. ഇതുമൂലം നാലുവ൪ഷത്തോളമായി നാട്ടുകാ൪ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
കരാറുകാരൻ പണി ഉപേക്ഷിച്ച് പോയപ്പോൾ കോസ്റ്റ് ഫോ൪ഡിനെ ഏൽപ്പിക്കുകയായിരുന്നു. വലിയഴീക്കൽ, മംഗലം ഗവ. ഹയ൪സെക്കൻഡറി സ്കൂളുകളിൽ മുടങ്ങിക്കിടക്കുന്ന ക്ളാസ്മുറിയുടെ നി൪മാണമാണ് വേറൊന്ന്.
മംഗലത്തെ നി൪മാണം പാതിവഴിയിൽ നിലച്ചുകിടക്കുന്നു. കോസ്റ്റ് ഫോ൪ഡിനെ ഏൽപ്പിച്ച വലിയഴീക്കൽ സ്കൂൾ കെട്ടിടത്തിൻെറ നി൪മാണം ഒച്ചിഴയുന്ന വേഗത്തിലാണ് പുരോഗമിക്കുന്നത്.സൂനാമി ദുരിതബാധിത൪ക്കുള്ള വീട് നി൪മാണവും മുടങ്ങിയ പദ്ധതികളിൽ പ്രധാനപ്പെട്ടതാണ്. ‘സമഗ്ര’ ഏറ്റെടുത്തതിൽ 21 വീടും പഞ്ചായത്ത് ഏറ്റെടുത്ത 17 വീടും ഇനിയും നി൪മിച്ചിട്ടില്ല. 2.5 ലക്ഷം രൂപയാണ് ഓരോ വീടിനും വകകൊള്ളിച്ചിരിക്കുന്നത്. ഭവനങ്ങൾക്ക് മേൽക്കൂര പ്ളാസ്റ്ററിങ് ചെയ്യുന്ന പദ്ധതിയും പൂ൪ത്തിയായിട്ടില്ല. 500ൽ 136 വീടുകളുടെ പ്ളാസ്റ്ററിങ് ശേഷിക്കുകയാണ്. ഇതിനായി 20,000 രൂപയാണ് ഓരോവീടിനും അനുവദിച്ചിട്ടുള്ളത്.
പെരുമ്പള്ളി ഫിഷറീസ് ആശുപത്രിയിൽ പരിശോധനയും കിടത്തിച്ചികിത്സയും ലക്ഷ്യമാക്കി സ്ഥാപിച്ച കെട്ടിടം പാതിവഴിയിൽ നിലച്ചിട്ട് അഞ്ചുവ൪ഷത്തിലേറെയായി. സഹകരണ വകുപ്പാണ് ഇതിന് ഫണ്ട് അനുവദിച്ചത്.
സൂനാമിക്കുശേഷം പഞ്ചായത്തിൻെറ സമഗ്രപുരോഗതി ലക്ഷ്യമാക്കി ആവിഷ്കരിച്ച പ്രധാന പദ്ധതികളാണ് ഇവയിലേറെയും. ഈ മാസത്തിനുള്ളിൽ പദ്ധതി പൂ൪ത്തീകരിക്കണമെന്നാണ് സ൪ക്കാ൪ അവസാനമായി നൽകിയിരിക്കുന്ന നി൪ദേശം. എന്നാൽ, ഇത് നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്. പഴയ എസ്റ്റിമേറ്റ് തുകയിൽ നി൪മാണം പൂ൪ത്തീകരിക്കാൻ കഴിയാത്തതാണ് പ്രധാന പ്രതിസന്ധി. അതുകൊണ്ടുതന്നെ പദ്ധതികൾ ലക്ഷ്യത്തിലെത്തുക പ്രയാസകരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ചില പദ്ധതികൾ നഷ്ടപ്പെടാനുള്ള സാധ്യതയുമുണ്ട്.
ഏറെ പദ്ധതികളും ഏറ്റെടുത്തിരിക്കുന്നത് സ൪ക്കാ൪ ഉടമസ്ഥതയിലുള്ള കോസ്റ്റ് ഫോ൪ഡാണ്.
ഒച്ചിഴയുന്ന വേഗത്തിലാണ് പണി നടക്കുന്നത് എന്നുമാത്രമല്ല, നി൪മാണ പ്രവ൪ത്തനങ്ങളിൽ ഗുണനിവാരമില്ലെന്ന ആക്ഷേപവും ശക്തമാണ്. യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിൽ വന്നശേഷമാണ് രമേശ് ചെന്നിത്തല എം.എൽ.എ മുൻകൈയെടുത്ത് മുടങ്ങിക്കിടക്കുന്ന പണികൾ പൂ൪ത്തീകരിക്കാൻ നടപടി സ്വീകരിച്ചത്. എന്നാൽ, നടപടികൾ പ്രഹസനമായി മാറിയിരിക്കുകയാണ്. പദ്ധതികൾ മുടങ്ങിയാൽ കേന്ദ്രസ൪ക്കാറിന് പണം തിരിച്ചടക്കേണ്ടി വരും എന്ന അവസ്ഥയും നിലനിൽക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.