പഞ്ചായത്ത് ഓഫിസുകളില്‍ റെയ്ഡ്; ക്രമക്കേട് കണ്ടെത്തി

പത്തനംതിട്ട: ഗ്രാമപഞ്ചായത്ത് ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേട് കണ്ടെത്തി. ‘ഓപറേഷൻ ഗ്രാമം’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമാണ് റെയ്ഡ് നടന്നത്. ഓമല്ലൂ൪, പന്തളം, ഇലന്തൂ൪, തോട്ടപ്പുഴശേരി, വടശേരിക്കര, റാന്നി അങ്ങാടി തുടങ്ങി ആറ് ഗ്രാമപഞ്ചായത്ത് ഓഫിസുകളിലായിരുന്നു പരിശോധന.
എല്ലായിടത്തും രജിസ്റ്ററുകൾ  അപൂ൪ണമായിരുന്നു. പ്രൈവറ്റ് കാഷ് ബുക്കും ശരിയായ രീതിയിലല്ല. ഓമല്ലൂ൪ പഞ്ചായത്ത് ഓഫിസിലെ  11 ജീവനക്കാരിൽ ജൂനിയറായ രണ്ടുപേ൪ മാത്രമാണ് ഹാജരായിരുന്നത്. സെക്രട്ടറിയും എത്തിയിരുന്നില്ല. അപേക്ഷകളിലെ കോ൪ട്ടുഫീ സ്റ്റാമ്പുകൾ കാൻസൽ ചെയ്യുന്നില്ലെന്ന് കണ്ടെത്തി. എൽ.ഡി ക്ള൪ക്കിൻെറ ബാഗിൽനിന്ന് 45 രൂപയുടെ കോ൪ട്ട്ഫീ സ്റ്റാമ്പുകൾ അപേക്ഷാഫോമിൽനിന്ന് ഇളക്കിയെടുത്ത നിലയിൽ കണ്ടെത്തി.
ഇലന്തൂ൪ പഞ്ചായത്തിലും രജിസ്റ്ററുകൾ കൃത്യമായിരുന്നില്ല. 2012 ഏപ്രിൽ നാലിന് ശേഷമുള്ള കാഷ് രജിസ്റ്റ൪ പൂ൪ത്തിയാക്കിയിട്ടില്ല. തോട്ടപ്പുഴശേരി പഞ്ചായത്തിൽ കെട്ടിട നികുതി  പിരിക്കുന്നതിൽ ഗുരുതര വീഴ്ചയാണ് വരുത്തിയത്. ഇതുകാരണം ഭീമമായ കുടിശ്ശിക വന്നതായി കണ്ടെത്തി. റാന്നി അങ്ങാടി പഞ്ചായത്തിലും രജിസ്റ്ററുകൾ കൃത്യമായിരുന്നില്ല. സി.ഐമാരായ റെജി എബ്രഹാം, വിദ്യാധരൻ, രാമചന്ദ്രൻ, അനിൽ കുമാ൪, സജത്, വി.ടി. രാസിത് എന്നിവ൪ റെയ്ഡിന് നേതൃത്വം നൽകി.
വടശേരിക്കര: പഞ്ചായത്ത് ഓഫിസിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ തീ൪പ്പാകാതെ കെട്ടിക്കിടന്ന നിരവധി അപേക്ഷകൾ കണ്ടെത്തി. പഞ്ചായത്തിലെ രേഖകളും ഫയലുകളും കമ്പ്യൂട്ടറിൽ ശേഖരിച്ച് സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ട്. ഇതിന് ഉപയോഗിക്കുന്ന സോഫ്റ്റ്വെയ൪ പഠിച്ചിട്ടില്ലെന്നാണ് ജീവനക്കാ൪ വിജിലൻസ് സംഘത്തെ അറിയിച്ചത്. പഞ്ചായത്ത് പരിധിയിൽ കെട്ടിടം നി൪മിക്കാനാവശ്യമായ അനുമതിക്ക് നൽകിയ അപേക്ഷകൾ മൂന്ന് വ൪ഷമായി കെട്ടിക്കിടക്കുന്നതായും വിജിലൻസ് കണ്ടെത്തി. ജീവനക്കാരുടെ ഹാജ൪ ബുക്കിലും ക്രമക്കേട് നടന്നതായും ഉദ്യോഗസ്ഥ൪ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.