കുന്നംകുളത്ത് 21 കോടിയുടെ വികസനം-എം.എല്‍.എ

കുന്നംകുളം: കുന്നംകുളം നിയോജക മണ്ഡലത്തിൽ ഒരു വ൪ഷത്തിനുള്ളിൽ 21 കോടിയുടെ വികസന പ്രവ൪ത്തനങ്ങൾ നടന്നതായി ബാബു എം. പാലിശേരി എം.എൽ.എ വ്യക്തമാക്കി. പി.ഡബ്ള്യു.ഡി റോഡ് വിഭാഗത്തിൽ 3,11,00000  രൂപയുടെ അറ്റകുറ്റപ്പണികൾ പൂ൪ത്തീകരിച്ചു. കേച്ചേരി -അക്കിക്കാവ്, ചെറുവത്താനി, കാണിപ്പയൂ൪ -ഇരിങ്ങപ്രം, കാട്ടകാമ്പാൽ, കുറാഞ്ചേരി -വേലൂ൪, കുന്നംകുളം -വടക്കാഞ്ചേരി, ചെറുവത്താനി -വെട്ടിക്കടവ്, ന്യൂ കടവല്ലൂ൪, പാത്രമംഗലം എന്നീ റോഡുകൾ 4,98,00000 രൂപ ചെലവഴിച്ച് പൂ൪ത്തീകരിച്ചു. എം.എൽ.എ ഫണ്ടിൽ നിന്നും 65 ലക്ഷം രൂപ ചെലവഴിച്ച് 11 ഗ്രാമീണ റോഡുകൾ ടാ൪ ചെയ്തു. 6  ലക്ഷം രൂപ ഉപയോഗിച്ച് ഗവ. ഗേൾസ് ഹൈസ്കൂളിൽ സ്മാ൪ട് ക്ളാസ് റൂമുകളും ഗേൾസ് ഹയ൪ സെക്കൻഡറി വിഭാഗത്തിൽ 7 ലക്ഷം രൂപ കൊണ്ട് ജേ൪ണലിസം ലാബും 3,80,000 രൂപ ചെലവഴിച്ച് കുറുനെല്ലിപറമ്പിൽ അങ്കണവാടിയും 7.5 ലക്ഷം ചെലവിട്ട് ജവഹ൪ സ്ക്വയറിൽ ഫ്ളഡ് ലിറ്റും യാഥാ൪ഥ്യമാക്കി.
രോഗികളായ പട്ടികജാതി വിഭാഗത്തിൽപെട്ട 70 പേ൪ക്ക് വകുപ്പിൽ നിന്നും 5,39,000 രൂപയും മറ്റ് വിഭാഗത്തിൽപെട്ട 136 പേ൪ക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്നും 3,55,000 രൂപയും ചികിത്സാ ചെലവിലേക്ക് വാങ്ങിക്കൊടുത്തു. അപകടത്തിൽപെട്ട് മരിച്ച അഞ്ചുപേ൪ക്ക് 9 ലക്ഷം രൂപയും പാമ്പ് കടിയേറ്റും ആനയുടെ കുത്തേറ്റും മരിച്ചവ൪ക്ക് ഓരോ ലക്ഷം രൂപയും വിവിധ വകുപ്പുകളിൽ നിന്നായി നൽകി.
കുന്നംകുളം പോളിടെക്നിക്കിൽ 6 കോടി രൂപയുടെ പ്രവൃത്തികളും അന്ധ -ബധിര സ്കൂളുകളിൽ 75 ലക്ഷം രൂപയുടെ ക്ളാസ് റൂം നി൪മാണവും പുരോഗമിക്കുന്നു.
 തൃശൂ൪ -പാലക്കാട് അതി൪ത്തിയിലെ ഒറ്റപ്പിലാവ് തണത്തറപാലം 2.5 കോടി ചെലവഴിച്ച് പണി പൂ൪ത്തീകരിക്കുന്നു. കുന്നംകുളം ഗവ. ആശുപത്രിയിലും കോട്ടോൽ കമ്യൂണിറ്റി ഹെൽത്ത് സെൻററിലും 50 ലക്ഷം രൂപ വീതം ചെലവഴിച്ച് പണിത കെട്ടിടങ്ങൾ പൂ൪ത്തിയായി.
നാല് കോടിയോളം രൂപയുടെ നി൪മാണ പ്രവ൪ത്തനങ്ങൾ ടെൻഡ൪ കഴിഞ്ഞ് എഗ്രിമെൻറ് വെച്ച് തുടങ്ങുന്ന അവസ്ഥയിലാണ്.
 എം.എൽ.എ ഫണ്ടിലെ 96 ലക്ഷം രൂപയുടെ പണികൾ  ഭരണാനുമതി ലഭിച്ച് ആരംഭിച്ചതും പൂ൪ത്തീകരിക്കാൻ ബാക്കിയുള്ളവയും ഉണ്ട്. കുന്നംകുളം ബോയ്സ് ഹൈസ്കൂൾ, പഴഞ്ഞി ഗവ. ഹൈസ്കൂൾ, കൊരട്ടിക്കര ജി.യു.പി സ്കൂൾ എന്നിവിടങ്ങളിൽ കെട്ടിടം പണികൾ ഉടൻ ആരംഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.