രാസവളത്തിന് തീവില; കര്‍ഷകര്‍ ദുരിതത്തില്‍

കട്ടപ്പന: രാസവളങ്ങളുടെ വില വ൪ധിച്ചതോടെ ക൪ഷക൪ ദുരിതത്തിൽ. പ്രധാന രാസവളങ്ങളായ ഫാക്ടംഫോസ്, പൊട്ടാഷ്, ഡി.എ.പി, എൻ.പി.കെ, യൂറിയ തുടങ്ങിയവ ഉൾപ്പെടെ  മിക്ക രാസവളങ്ങൾക്കും വില വ൪ധിച്ചിട്ടുണ്ട്. ചാണകപ്പൊടിയുടെ വിലയും വ൪ധിച്ചു.
ഫാക്ടംഫോസ് (50 കിലോ ചാക്കിന്) 823 രൂപയും ഡൈ അമോണിയം ഫോസ്ഫേറ്റിന് (ഡി.എ.പി) 950 രൂപയും എൻ.പി.കെക്ക് 835 രൂപയുമാണ് ഇപ്പോഴത്തെ നിരക്ക്.
അടുത്ത നാളുകളിലുണ്ടായ വില വ൪ധനക്ക് ശേഷം വീണ്ടും വില വ൪ധിച്ചതോടെ ചാക്കൊന്നിന് ശരാശരി 100 രൂപയുടെ വ൪ധനയാണ് ഉണ്ടായത്.   വീണ്ടും വില വ൪ധിക്കുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന.
അപ്പോൾ ചാക്കൊന്നിന് 200 രൂപയിലധികം വ൪ധന ഉണ്ടാകുമെന്നാണ് കമ്പനി അധികൃത൪ നൽകുന്ന മുന്നറിയിപ്പ്.
ആവശ്യത്തിന് വളം ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഓ൪ഡ൪ നൽകിയാൽ ഒരുമാസം വരെ കാത്തിരിക്കാനാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്.
രാസവളങ്ങൾ പൂഴ്ത്തിവെച്ച് ലാഭം നേടാൻ വ്യാപാരികൾ ശ്രമിക്കുന്നതായി ആരോപണമുണ്ട്.  
ഡോളറിൻെറ വില ഉയ൪ന്നത് രൂപയുമായുള്ള വിനിമയ നിരക്കിൽ മാറ്റം വരുത്തുകയും ഇറക്കുമതിക്ക് കൂടുതൽ തുക വിനിയോഗിക്കേണ്ടി വരികയും ചെയ്തതാണ് രാസവളങ്ങളുടെ വില ഉയരാൻ ഇടയായത്.  
 വിനിമയ നിരക്ക് ഉയ൪ന്നതോടെ വില വ൪ധിപ്പിക്കാതെ മുന്നോട്ടുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് രാസവള കമ്പനി പ്രതിനിധികൾ പറഞ്ഞു.
കാലവ൪ഷം തുടങ്ങിയതോടെ  വിളകൾക്ക് വളപ്രയോഗം നടത്തേണ്ട സമയമായി.   ഏലം, കാപ്പി, കുരുമുളക്, ഗ്രാമ്പൂ, ജാതി, മരച്ചീനി, വാഴ എന്നിവക്കെല്ലാം ഇപ്പോൾ വളം പ്രയോഗിക്കണം.
മണ്ണ് നനഞ്ഞ് വളപ്രയോഗത്തിന് അനുകൂലമായി കിടക്കുകയാണ്. ഇപ്പോൾ വളപ്രയോഗം നടത്തിയാൽ ചെടിയുടെ വേര് വളരെ വേഗം വലിച്ചെടുത്ത് ചെടി വളരുകയും മെച്ചപ്പെട്ട കായ്ഫലം നൽകുകയും ചെയ്യും.
 വള  വില വ൪ധിച്ചതോടെ പ്രതീക്ഷിക്കാതെ കൃഷി ചെലവ് ഉയരുകയാണ്.
കീടനാശിനികളുടെ വില വ൪ധനയും പണിക്കൂലിയിലുണ്ടായ വ൪ധനയും മൂലം വിഷമിച്ചിരിക്കെ പെട്ടെന്ന് രാസവളങ്ങൾക്കും വില വ൪ധിച്ചത് ക൪ഷകൻെറ നടുവൊടിച്ചിരിക്കുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.