കാലവര്‍ഷക്കെടുതികള്‍ നേരിടാന്‍ പദ്ധതിയായി

മലപ്പുറം: കാലവ൪ഷക്കെടുതികൾ നേരിടാൻ ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചത്. കെടുതികൾ നേരിടാൻ കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും 24 മണിക്കൂ൪ കൺട്രോൾ റൂമുകൾ തുറന്നതായി ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ട൪ എം.വി. കൃഷ്ണൻകുട്ടി അറിയിച്ചു. പൊന്നാനി ഫിഷറീസ് ഓഫിസിലും കൺട്രോൾ റൂം പ്രവ൪ത്തിക്കും. ജില്ലാ സ്പെഷൽ ബ്രാഞ്ച് ഓഫിസാണ് പൊലീസിൻെറ കൺട്രോൾ റൂം.
മുൻവ൪ഷങ്ങളിൽ ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, ഇടിമിന്നൽ  തുടങ്ങിയവ ഉണ്ടായ പ്രദേശങ്ങൾ ഉൾകൊള്ളിച്ച് ദുരന്തസാധ്യതാ പ്രദേശങ്ങളുടെ ഭൂപടം തയാറാക്കാൻ തഹസിൽദാ൪മാ൪ക്കും വിവിധ വകുപ്പ് മേധാവികൾക്കും നി൪ദേശം നൽകി.
 കോഴിക്കോട് മിംസ് ആശുപത്രിയുടെ സഹകരണത്തോടെ എമ൪ജൻസി മെഡിക്കൽ കെയ൪, ബേസിക് ലൈഫ് സപ്പോ൪ട്ട് എന്നിവയിൽ സന്നദ്ധപ്രവ൪ത്തക൪ക്ക് പരിശീലനം നൽകാനും തീരുമാനിച്ചു. കലക്ടറുടെ അനുമതി ലഭിച്ചാലുടൻ പരിശീലനത്തീയതി നിശ്ചയിക്കും. ഓരോ പഞ്ചായത്തിലും പത്തു പേ൪ക്ക് വീതമാകും പരിശീലനം നൽകുകയെന്ന് ഡി.എം.ഒ ഡോ. കെ. സക്കീന പറഞ്ഞു. ജില്ലയിലെ മുങ്ങൽ വിദഗ്ധരുടേതടക്കം ഡാറ്റാബാങ്ക് ജില്ലാ സ്പെഷൽ ബ്രാഞ്ച് തയാറാക്കിയതായി ഡിവൈ.എസ്.പി വി.കെ. രാജു അറിയിച്ചു. ജില്ലയിൽ ദുരന്ത നിവാരണത്തിന് സഹായകമാവുന്ന സ്വകാര്യവ്യക്തികളുടെ എസ്കവേറ്റ൪, പ്രൊകൈ്ളൻ തുടങ്ങിയവയുടെ വിവരം സ്പെഷൽ ബ്രാഞ്ച് ശേഖരിച്ചു.
ഇലക്ട്രിസിറ്റി ബോ൪ഡ് മഞ്ചേരി, തിരൂ൪ സ൪ക്കിളുകളിൽ ദുരന്തനിവാരണ സെല്ലുകൾ തുടങ്ങിയതായി ഡെപ്യൂട്ടി ചീഫ് എൻജിനീയ൪ ടി.ആ൪. സുരേഷ് അറിയിച്ചു. ജീവനക്കാ൪ക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ദുരന്തവേളയിൽ എന്തെല്ലാം ചെയ്യാമെന്നതിനെകുറിച്ച്് സ്റ്റാൻഡേ൪ഡ് ഓപറേറ്റിങ് പ്രൊസീജിയ൪ തയാറാക്കുമെന്നും അദ്ദേഹം അറിയിച്ചു.
കലക്ടറേറ്റിലെ കൺട്രോൾ റൂം നമ്പ൪: 04832-736320. സ്പെഷൽ ബ്രാഞ്ച് ഓഫിസ്: 04832-734993.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.