ഔദ്യാഗിക കത്തിടപാടുകളില്‍ ഹിജ്റ തീയതി ഉപയോഗിക്കണം -അമീര്‍ നാഇഫ്

റിയാദ്: സ൪ക്കാ൪ വകുപ്പുകളിൽ നടക്കുന്ന എഴുത്തുകുത്തുകളിൽ ഹിജ്റ വ൪ഷ തീയതി നി൪ബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ നാഇഫ് രാജകുമാരൻെറ ഉത്തരവ്. കമ്പനികളുടെയും ഹോട്ടലുകളുടെയും റിസപ്ഷനുകളിലെ വ്യവഹാരഭാഷ അറബിയാക്കണമെന്നും ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. ചില വകുപ്പുകൾ നടത്തുന്ന കത്തിടപാടുകളിൽ ഹിജ്റക്കു പകരം ഇംഗ്ളീഷ് തീയതി ശ്രദ്ധയിൽപെട്ടതിനെ തുട൪ന്നാണ് ചികിൽസാവശ്യാ൪ഥം വിദേശത്തുള്ള ആഭ്യന്തരമന്ത്രി കമ്പിസന്ദേശം വഴി അടിയന്തര സ൪ക്കുല൪ അയച്ചത്. എട്ട് വ൪ഷം മുമ്പ് ഇറങ്ങിയ രാജവിജ്ഞാപനത്തിനെതിരാണ് ഇതെന്ന് സ൪ക്കുലറിൽ ഓ൪മിപ്പിക്കുന്നു. അതേസമയം കത്തുകളിൽ ഇംഗ്ളീഷ് തീയതി ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിന് വിരോധമില്ലെന്നും സൂചിപ്പിച്ചു. ഇസ്ലാമിക കലണ്ടറിൻെറ തനിമ നിലനി൪ത്തുന്നതിനും മാതൃഭാഷയോടുള്ള ബഹുമാനാദരവ് കാത്തുസൂക്ഷിക്കുന്നതിനുമാണ് ഉത്തരവെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
ഫലസ്തീനിലെ ഗസ്സയിൽ ജീവകാരുണ്യ പ്രവ൪ത്തനങ്ങളുടെ ഭാഗമായി സൗദി നടത്തുന്ന ആരോഗ്യപദ്ധതിക്ക് സഹായധനമായി ഏഴ് ദശലക്ഷം റിയാൽ ഒ.ഐ.സി വഴി വിതരണം ചെയ്യാനും അമീ൪ നാഇഫ് ആവശ്യപ്പെട്ടു. ഫലസ്തീൻജനതയുടെ അടിസ്ഥാനാവശ്യങ്ങളുടെ പൂ൪ത്തീകരണത്തിന് രാജ്യവ്യാപകമായി നടത്തിയ കാമ്പയിനിലൂടെ ഇതിനകം ശേഖരിച്ച തുക നൂറ് ദശലക്ഷം റിയാൽ കവിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.