400 കെ.വി വൈദ്യുതിലൈന്‍ സ്ഥാപിക്കല്‍ നാട്ടുകാര്‍ തടഞ്ഞു

മുതലമട: 400 കെ.വി ലൈൻ സ്ഥാപിക്കുന്നത് ജനങ്ങളുടെ പരാതി പരിഹരിക്കാതെയെന്ന് ആക്ഷേപം ശക്തമായതിനെത്തുട൪ന്ന് നാട്ടുകാ൪ ഇടപെട്ട് നി൪മാണം തടഞ്ഞു വെച്ചു.
മേച്ചിറയിൽനിന്ന് എലപ്പുള്ളിയിലേക്ക് 400 കെ.വി വൈദ്യുതിലൈൻ സ്ഥാപിക്കുന്നതിന് ചുമതലയുള്ള പവ൪ഗ്രിഡ് കോ൪പറേഷനിലെ ഉദ്യോഗസ്ഥരും  നാട്ടുകാരും തമ്മിലാണ് വാക്കേറ്റമുണ്ടായത്. നണ്ടൻകിഴായയിൽ അനുമതിയില്ലാതെ ലൈൻ വലിച്ചെന്നാണ് നാട്ടുകാ൪ ആരോപിക്കുന്നത്.
ദയ ചാരിറ്റബിൾ ട്രസ്റ്റിന് വേണ്ടി വാങ്ങിയ സ്ഥലത്ത് കൂടി വൈദ്യുതിലൈൻ സ്ഥാപിക്കാനെത്തിയപ്പോഴാണ് ട്രസ്റ്റ് അംഗങ്ങളും നാട്ടുകാരും തടഞ്ഞത്. നണ്ടൻകിഴായ വെയ൪ഹൗസിനു സമീപം ലൈബ്രറിയും റീഡിങ്ങ് റൂമും പ്രാ൪ഥനാഹാളും ഉൾപ്പെടുന്ന കെട്ടിടമാണ് നി൪മിക്കുന്നതെന്നും ഇതുവഴി 400 കെ.വി വൈദ്യുതിലൈൻ വലിക്കരുതെന്നുമാവശ്യപ്പെട്ട് രണ്ടുവ൪ഷം മുമ്പ് ട്രസ്റ്റ് അംഗങ്ങൾ അപേക്ഷ നൽകിയിരുന്നു.
തുട൪ന്ന്  സ്ഥലം പരിശോധിക്കാനെത്തിയ പവ൪ഗ്രിഡ് ഉദ്യോഗസ്ഥ൪ ട്രസ്റ്റിൻെറ സ്ഥലത്തുകൂടി ലൈൻ വരില്ലെന്ന് നാട്ടുകാ൪ക്ക് വാക്കു നൽകിയിരുന്നത്രേ.
എന്നാൽ പവ൪ഗ്രിഡുകാ൪ കഴിഞ്ഞയാഴ്ച ലൈൻ കടന്നുപോകുന്ന ഭാഗം മാ൪ക് ചെയ്തു.  പിന്നീട് ലൈൻ വലിക്കാൻ മുപ്പതിലധികം ഉത്തരേന്ത്യൻ തൊഴിലാളികളുമായെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാരും ട്രസ്റ്റ് അംഗങ്ങളും തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.
എലപ്പുള്ളിയിലേക്കുള്ള രണ്ടാമത്തെ 400 കെ.വി വൈദ്യുതി ലൈൻ കടന്നുപോകുന്ന സ്ഥലം കൃത്യമായി കാണിച്ചുകൊടുത്തതാണെന്നും ട്രസ്റ്റ്അംഗങ്ങളും നാട്ടുകാരും മനസ്സിലാക്കിയതിലെ അപാകതയാണ് ഇപ്പോഴുള്ളതെന്നും പവ൪ഗ്രിഡ് കോ൪പറേഷൻ അസി. എൻജിനീയ൪ സാനു പറഞ്ഞു.
എ.ഡി.എമ്മിൻെറ സാന്നിധ്യത്തിൽ ച൪ച്ച നടത്തിയ ശേഷം മാത്രമേ തുട൪നടപടികളുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.