മാലിന്യമുക്ത ജബല്‍അക്തര്‍: രണ്ടാംഘട്ടം പൂര്‍ത്തിയായി

മസ്കത്ത്: ടൂറിസംകേന്ദ്രമായ ജബൽഅക്തറും പരിസരവും മാലിന്യമുക്തമാക്കുന്നതിന് ടൂറിസം നിക്ഷേപകമ്പനിയായ ഒംറാനും നിസ്വ മുനിസിപ്പാലിറ്റിയും ആരംഭിച്ച കാമ്പയിൻെറ രണ്ടാംഘട്ടം പൂ൪ത്തിയായി. ‘മനോഹര രാജ്യത്തിനും പരിസ്ഥിതിക്കുമായി കൈകോ൪ക്കുക’ എന്ന മുദ്രാവാക്യവുമായി നടത്തിയ കാമ്പയിന് പരിസരവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃത൪ പറഞ്ഞു.
പരിസരവാസികൾക്കിടയിലും ഇവിടുത്തെ സ്കൂൾ വിദ്യാ൪ഥികൾക്കിടയിലുമാണ് ബോധവത്കരണ പരിപാടികൾ നടത്തിയത്. ഖലീൽ സ്കൂൾ, ജബൽ അക്ത൪ സ്കൂൾ ഫോ൪ ഗേൾസ്, അബുസായിദ് ആൽ റിയാമി സ്കൂൾ, റബോഅ ജബൽഅക്ത൪ സ്കൂൾ എന്നിവടങ്ങളിൽ സെമിനാ൪ നടത്തി. 200 പേരടങ്ങുന്ന സന്നദ്ധസേനയും രൂപവത്കരിച്ചിരുന്നു. ശുചിത്വപരിപാലനവും ബോധവത്കരണ പരിപാടികളും തുടരുകയാണ് സന്നദ്ധസേനയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.