തൊടുപുഴ: നഗരത്തിലെ ഓടകളിലും റോഡ് വക്കുകളിലും മാലിന്യം നിറയുന്നു. മഴക്കാലമായതോടെ മാലിന്യം കുമിഞ്ഞുകൂടുന്നത് പക൪ച്ച വ്യാധി വ്യാപിക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് നഗരവാസികൾ.
തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡിന് സമീപങ്ങളിൽ മാലിന്യം കൂടിക്കിടക്കുകയാണ്. ഇക്കൂട്ടത്തിൽ ജൈവ മാലിന്യവും ജൈവേതര മാലിന്യവുമുണ്ട്. മഴയാരംഭിച്ചതോടെ ഓടകളിൽ മാലിന്യത്തോടൊപ്പം വെള്ളവും കെട്ടിക്കിടന്ന് ദു൪ഗന്ധം വമിക്കുന്നു.
തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ആനക്കൂട് ഭാഗത്ത് ഓടയിൽ മാലിന്യം കെട്ടിക്കിടക്കുന്നത് മൂലം വ്യാപാരികളും യാത്രക്കാരും വിഷമിക്കുകയാണ്.
തൊടുപുഴയിലും പരിസരത്തും പനി വ്യാപകമായിട്ടുണ്ട്. നിരവധി പേരാണ് ദിവസവും പനി ബാധിതരായി ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നത്. താലൂക്കിലെ ചില പ്രദേശങ്ങളിൽ ഡെങ്കിപ്പനിയും റിപ്പോ൪ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ ക്ളോറിനേഷൻ നടത്തുകയും ഓടകൾ ശുചീകരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. പല ഹോട്ടലുകളിലും വിതരണം ചെയ്യുന്നത് ശുചിത്വമില്ലാത്ത ജലമാണ്.
ഹോട്ടലുകളിലെ ശുചിത്വമില്ലാത്ത അന്തരീക്ഷം രോഗങ്ങൾക്ക് ഇടയാക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നത് കണ്ടെത്തുന്നതിനോ നടപടി സ്വീകരിക്കുന്നതിനോ അധികൃത൪ നടപടി സ്വീകരിക്കാറില്ല. ഇതും ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.