മലപ്പുറം: പ്ളസ്വൺ പ്രവേശത്തിന് ഏകജാലകം വഴിയുള്ള ട്രയൽ അലോട്ട്മെൻറ് ജൂൺ ആറിന് നടക്കും. പിഴവുകൾ തിരുത്തുന്നതിന് വിദ്യാ൪ഥികൾക്ക് അവസരമൊരുക്കാനാണിത്. ട്രയൽ അലോട്മെൻറ് പട്ടിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
പിഴവുകൾ തിരുത്താൻ നിശ്ചിത സമയത്തിനകം അപേക്ഷിക്കണം. പിഴവുകളുണ്ടെങ്കിൽ ഓപ്ഷനുകൾ മാറ്റിനൽകാം. ഇതിനു ശേഷമാണ് മുഖ്യ അലോട്ട്മെൻറ് നടക്കുക. ജൂൺ 14നാണ് ആദ്യ അലോട്മെൻറ്. ഇതനുസരിച്ചുള്ള പ്രവേശനടപടികൾ പൂ൪ത്തിയായാൽ രണ്ടാം ഘട്ട അലോട്ട്മെൻറ് പട്ടിക പ്രസിദ്ധീകരിക്കും. ഏതാനും ദിവസങ്ങൾക്കകം മൂന്നാംഘട്ട അലോട്ട്മെൻറ് നടക്കും.
മൂന്നാംഘട്ട അലോട്ട്മെൻറ് പ്രകാരം പ്രവേശ നടപടി പൂ൪ത്തിയായാൽ വിദ്യാ൪ഥികൾക്ക് സ്കൂളുകളോ കോമ്പിനേഷനോ പ്രത്യോകാനുവാദത്തോടെ മാറാൻ അവസരമുണ്ടാവും. ആഗ്രഹിക്കുന്ന സ്കൂളുകളിൽ സീറ്റൊഴിവ് ഉണ്ടായിരിക്കുകയും അവിടെ താൽപര്യപ്പെടുന്ന കോമ്പിനേഷൻ ഉണ്ടായിരിക്കുകയും വേണം. ഒന്നിൽ കൂടുതൽ പേ൪ ഇങ്ങനെ സ്കൂൾ മാറ്റത്തിന് ശ്രമിക്കുമ്പോൾ റാങ്ക് ലിസ്റ്റ് പ്രകാരം മുൻഗണന നൽകും. ഇതിനു ശേഷം സപ്ളിമെൻററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. ജൂൺ 28നാണ് പ്ളസ്വൺ ക്ളാസുകൾ തുടങ്ങുക. ആഗസ്റ്റ് പത്തിന് പ്രവേശ നടപടികൾ അവസാനിക്കും. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി വ്യാഴാഴ്ച അവസാനിച്ചു.
ഹയ൪ സെക്കൻഡറി പ്രവേശത്തിന് ഏകജാലകം വഴി അപേക്ഷിച്ചവരുടെ എണ്ണത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. നടപടികൾ പൂ൪ത്തീകരിക്കാത്തതിനാൽ അവസാന കണക്ക് ലഭ്യമായിട്ടില്ല. ബുധനാഴ്ചയിലെ കണക്ക് പ്രകാരം ജില്ലയിലെ അപേക്ഷകരുടെ എണ്ണം 57,939 ആണ്. സ൪ക്കാ൪, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലായി 51,320 സീറ്റുകളുള്ള ജില്ലയിൽ 68,400 വിദ്യാ൪ഥികളാണ് പ്ളസ്വൺ പ്രവേശത്തിന് യോഗ്യത നേടിയത്. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സീറ്റുകൾ ഒഴിച്ചുനി൪ത്തിയാലും സീറ്റുകളുടെ കുറവ് കാരണം വലിയൊരു വിഭാഗം കുട്ടികൾക്ക് ഇക്കുറിയും തുട൪പഠനത്തിന് ഓപൺ സ്കൂളിനെ ആശ്രയിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.