പെരിന്തൽമണ്ണ: പത്താംതരം തുല്യതാപരീക്ഷയുടെ മൂല്യനി൪ണയത്തിൽ ഗ്രേഡിങ് സമ്പ്രദായം നടപ്പാക്കുന്നു. പത്താംതരം തുല്യതാ കോഴ്സിൻെറ ആറാം ബാച്ച് മുതലാണ് എസ്.സി.ഇ.ആ൪.ടിയുമായി സഹകരിച്ച് ഗ്രേഡിങ് നടപ്പാക്കുക. പഠിതാവിൻെറ സവിശേഷത, മനോഭാവം, താൽപര്യം, ബുദ്ധിവൈഭവം, ഗ്രഹണശേഷി എന്നിവയും പ്രവ൪ത്തനങ്ങളും വിലയിരുത്തിയാണ് ഗ്രേഡ് നിശ്ചയിക്കുന്നത്. ഹാജറിനും മാ൪ക്ക് ലഭിക്കും.
ജില്ല, ബ്ളോക്ക് തലങ്ങളിൽ പരീക്ഷാസമിതികൾ രൂപവത്കരിക്കാനും തീരുമാനിച്ചിട്ടുണ്ട്. എഴുത്തുപരീക്ഷക്ക് 60 മാ൪ക്കും നിരന്തര മൂല്യനി൪ണയത്തിന് 20 മാ൪ക്കുമാണ് നിശ്ചയിച്ചിട്ടുള്ളത്. ആകെ 80 മാ൪ക്കാണ്. മലയാളം, ഇംഗ്ളീഷ് വിഷയങ്ങൾക്ക് പരമാവധി മാ൪ക്ക് 60ഉം നിരന്തര മൂല്യനി൪ണയത്തിന് 20 മാ൪ക്കുമാണുള്ളത്. ഹിന്ദിക്ക് യഥാക്രമം 40, 10ഉം സാമൂഹികശാസ്ത്രത്തിന് 60, 20ഉം ഭൗതികശാസ്ത്രത്തിന് 30, 10ഉം രസതന്ത്രത്തിന് 30, 10ഉം, ജീവശാസ്ത്രത്തിന് 30, 10ഉം മാത്തമാറ്റിക്സിന് 60, 20ഉം ഐ.ടിക്ക് 30, 10ഉം മാ൪ക്കുകളാണ് നിശ്ചയിച്ചിട്ടുള്ളത്. എഴുത്തുപരീക്ഷയിൽ പരമാവധി മാ൪ക്ക് 60 ആണ്. 60 മാ൪ക്കുള്ള വിഷയത്തിൽ ജയിക്കാൻ മിനിമം 15 മാ൪ക്ക് വേണം. 40 മാ൪ക്കുള്ള വിഷയത്തിന് 10 മാ൪ക്കും 30 മാ൪ക്കുള്ള വിഷയത്തിന് എട്ടുമാ൪ക്കും വേണം. 60 മാ൪ക്കുള്ള വിഷയത്തിൻെറ പരീക്ഷാസമയം രണ്ടരമണിക്കൂറാക്കി. 50 മാ൪ക്കുള്ള പരീക്ഷക്ക് രണ്ടുമണിക്കൂറും 30 മാ൪ക്കുള്ള പരീക്ഷക്ക് ഒന്നരമണിക്കൂറുമാണ് നിശ്ചയിച്ചിട്ടുള്ളത്. 90 മാ൪ക്കിന് മുകളിലുള്ളവ൪ക്ക് എ പ്ളസും 80 മുതൽ 89 വരെ എയും 70 മുതൽ 79 വരെ ബി പ്ളസും 60 മുതൽ 69 വരെ ബിയും 50 മുതൽ 59 വരെ സി പ്ളസും 40 മുതൽ 49 വരെ സിയും 30 മുതൽ 39 വരെ ഡി പ്ളസും 20 മുതൽ 29 വരെ ഡിയും 20ൽ താഴെ ഇ ഗ്രേഡുമാണ് നൽകുക. ഡി പ്ളസ് ഉള്ളവ൪വരെ സ൪ട്ടിഫിക്കറ്റിന് അവകാശികളാവും. ഇ, ഡി ഗ്രേഡ് ലഭിച്ചവ൪ക്ക് വീണ്ടും പരീക്ഷയെഴുതാം.
സംസ്ഥാനത്തൊട്ടാകെ 35,000 പേ൪ തുല്യതാപരീക്ഷക്ക് പഠിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ കൂടുതൽ പേ൪ മലപ്പുറം ജില്ലയിലാണ്; 4100 പേ൪. പുതിയ ബാച്ചിൻെറ രജിസ്ട്രേഷൻ ജൂണിൽ ആരംഭിക്കും. സെപ്റ്റംബ൪ ആദ്യത്തിലാണ് പത്താംക്ളാസ് തുല്യതാ പരീക്ഷ തുടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.