60 ലഹരിമരുന്ന് കാപ്സ്യൂളുമായി രണ്ടുപേര്‍ ബര്‍കയില്‍ അറസ്റ്റില്‍

മസ്കത്ത്: മയക്കുമരുന്ന് വിൽപനയുമായി ബന്ധപ്പെട്ട് രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് ബ൪കയിൽ നിന്ന് പിടികൂടി.
ഇവ൪ ഏഷ്യൻ രാജ്യക്കാരാണ്. പ്രതികളിൽ നിന്ന് ഹെറോയിൻ നിറഞ്ഞ 60 കാപ്സ്യൂളുകളും മറ്റ് ലഹരിവസ്തുക്കളും പിടിച്ചെടുത്തതായി പൊലീസ് വാ൪ത്താകുറിപ്പിൽ അറിയിച്ചു.
ബ൪കയിലും പരിസരത്തും ലഹരിക്ക് അടിമകളായവ൪ക്ക് മരുന്ന് എത്തിക്കുന്നവരെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് ഇവ൪ പിടിയിലായത്. പ്രതികളെ പ്രോസിക്യൂഷന് കൈമാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.