പൈതൃകം സംരക്ഷിക്കുന്നതിലെ ജാഗ്രത ശ്രദ്ധേയം: പ്രിന്‍സ് വലീദ് ബിന്‍ തലാല്‍

മനാമ: സ്വന്തം സംസ്കാരവും പൈതൃകവും സംരക്ഷിക്കുന്നതിൽ ബഹ്റൈൻെറ ജാഗ്രത ശ്രദ്ധേയവും പ്രോൽസാഹനാജനകവുമാണെന്ന് സൗദി കിരീടാവകാശി പ്രിൻസ് വലീദ് ബിൻ തലാൽ ബിൻ അബ്ദുൽ അസീസ് ആൽസുഊദ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം ബഹ്റൈൻ മ്യൂസിയം സന്ദ൪ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ഇൻഫ൪മേഷൻ, സാംസ്കാരിക മേഖലകളിലെ പരിഗണനയും നയങ്ങളും അങ്ങേയറ്റം അഭിനന്ദനീയമാണ്. ഈ മാസാദ്യം ആരംഭിച്ച പ്രത്യേക പ്രദ൪ശനമായ ‘ടായ്ലോസ്’ കണ്ട ശേഷമാണ് തൻെറ അഭിപ്രായം അദ്ദേഹം പങ്കുവെച്ചത്. ‘മനാമ... അറബ് സാംസ്കാരിക തലസ്ഥാനം 2012’ എന്ന പരിപാടിയുടെ ഭാഗമായിരുന്നു പ്രദ൪ശനം. പ്രസ്തുത പ്രദ൪ശനം റഷ്യയിൽ നടക്കുന്ന പരിപാടിയിൽ പ്രദ൪ശിപ്പിക്കും. സാംസ്കാരിക രംഗത്തെ വികസനം ലക്ഷ്യമിട്ട് ഈ രംഗത്ത് നിക്ഷേപം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരിയിൽ ആരംഭിച്ച ‘മനാമ.... അറബ് സാംസ്കാരിക തലസ്ഥാനം 2012’ ലെ വിവിധ പരിപാടികൾ സാംസ്കാരിക പൈതൃകങ്ങളെ സംരക്ഷിക്കാൻ ആഹ്വനം നൽകുന്നവയാണെന്നും പ്രിൻസ് തലാൽ വ്യ്കതമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.