ഫലസ്തീനില്‍ സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കണം: വിദേശകാര്യ മന്ത്രി

മനാമ: ഫലസ്തീനികളുടെ ഭൂമി അവ൪ക്ക് തന്നെ തിരിച്ചു നൽകി ഖുദ്സ് കേന്ദ്രമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയെന്നതാണ് ബഹ്റൈൻ നിലപാടെന്ന് വിദേശകാര്യ മന്ത്രി ഖാലിദ് ബിൻ അഹ്മദ് ബിൻ മുഹമ്മദ് ആൽഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം തൻെറ ഔദ്യാഗിക ഓഫീസിലെത്തിയ ഫലസ്തീൻ അംബാസഡ൪ താഹ മുഹമ്മദ് അബ്ദുൽ ഖാദറിനെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫലസ്തീൻ വിഷയത്തിൽ നീതിക്കൊപ്പം നിൽക്കുന്ന നിലപാടാണ് എന്നും ബഹ്റൈൻ സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ പൂ൪ണമായി വകവെച്ചു കിട്ടുന്നതിനും സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനും ഫലസ്തീനൊടൊപ്പം നിൽക്കും. അവിടെ പ്രയാസമനുഭവിച്ചുകൊണ്ടിരിക്കുന്ന സഹോദരങ്ങൾക്കാവശ്യമായ സഹായങ്ങൾ നൽകുന്നതിനും ബഹ്റൈൻ മൂൻപന്തിയിലുണ്ടെന്ന് മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.