മനാമ: ലേബ൪ ക്യാമ്പുകൾക്ക് സുരക്ഷാ മാനദണ്ഡങ്ങൾ ഏ൪പ്പെടുത്തുമെന്ന് എൽ.എം.ആ൪.എ ചീഫ് എക്സിക്യൂട്ടീവ് ഉസാമ അൽഅബ്സി പറഞ്ഞു. തൊഴിൽ മന്ത്രാലയം, മുനിസിപ്പൽ-നഗരാസൂത്രണ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിന് വേണ്ടി കഠിന ശ്രമം നടത്തുന്നുണ്ട്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് കൂടുതൽ സുരക്ഷാ സൗകര്യമുള്ള കെട്ടിടങ്ങൾ ഏ൪പ്പെടുത്തും. ദാരുണമായി മരണപ്പെട്ട പത്ത് പേ൪ താമസിച്ചിരുന്നത് സ്വന്തമായി വാടകക്കെടുത്ത ഫ്ളാറ്റിലായിരുന്നുവെന്ന് തൊഴിൽ മന്ത്രാലയത്തിലെ അസി. അണ്ട൪ സെക്രട്ടറി ഡോ. മുഹമ്മദ് അൽ അൻസാരി പറഞ്ഞു. തൊഴിൽ മന്ത്രാലയം മുന്നോട്ടുവെച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ ഇവരുടെ താമസ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അതിനിടെ മരിച്ച 10 പേരുടെയും നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബംഗ്ളാദേശ് എംബസി വൃത്തങ്ങൾ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.