റെയില്‍വെ ഇ-ടിക്കറ്റിങ് നിലവില്‍ വന്നു

റിയാദ്: റെയിൽവേ യാത്രക്കാരുടെ സൗകര്യങ്ങൾ വ൪ധിപ്പിക്കുന്നതിൻെറ ഭാഗമായി റിയാദ്-ദമ്മാം-റിയാദ് റെയിൽവെ ടിക്കറ്റുകൾ തിങ്കളാഴ്ച മുതൽ ഇലക്ട്രോണിക് സംവിധാനത്തിലൂടെ ലഭ്യമായി തുടങ്ങി. ഇതോടെ റെയിൽവേ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് യാത്രക്കാ൪ക്ക് ഈ സംവിധാനം ഉപയോഗപ്പെടുത്താം. ബാങ്ക് വഴിയോ സൗദി റെയിൽവെ വെബ്സൈറ്റ് വഴിയോ ‘സദാദ്’ പ്രോഗ്രാമിലെ 120 എന്ന നമ്പറിലൂടെ പണമടച്ച്് ഇ-ടിക്കറ്റുകൾ ലഭ്യമാക്കാനാകുമെന്ന് റെയിൽവെ പബ്ളിക് റിലേഷൻസ് വകുപ്പു മേധാവി മുഹമ്മദ് ബൂസൈദ് അറിയിച്ചു. ഈ സൗകര്യം രാജ്യത്തെല്ലായിടത്തും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. റെയിൽവെ യാത്ര സംബന്ധമായ ഏതന്വേഷണത്തിനും വേഗത്തിൽ മറുപടി ലഭിക്കുന്നതിന് ഓട്ടോമാറ്റിക് വോയ്സ് റെസ്പോൺസ് സിസ്റ്റം വഴി സംവിധാനം ഒരുക്കിയിട്ടുള്ളതായും അദ്ദേഹം വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.