അല്‍ അഹ്സയില്‍ മലയാളി മരിച്ചു

അൽ അഹ്സ: അമിത രക്ത സമ്മ൪ദത്തെ തുട൪ന്ന് നാലു ദിവസമായി ചികിൽസയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് മെഡിക്കൽകോളജ് മായനാട് സ്വദേശി വലിയ പറമ്പിൽ ബാബുരാജ് (43) ആണ് ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിൽ വെള്ളിയാഴ്ച രാവിലെ 11ന് മരിച്ചത്. ജൂൺ 10ന് നാട്ടിൽ പോകുന്നതിന് വിമാന ടിക്കറ്റെടുത്ത് ഒരുക്കങ്ങൾ പൂ൪ത്തിയാക്കുന്നതിനിടെയാണ് മരണം. 21 വ൪ഷമായി അൽ അഹ്സയിലുള്ള ബാബുരാജിനൊപ്പം ഇദ്ദേഹത്തിൻെറ നാല് സഹോദരങ്ങളും ഹുഫൂഫിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടു വ൪ഷം മുമ്പ് അവധി കഴിഞ്ഞെത്തിയ ബാബുരാജ് ഒന്നര വയസ്സുള്ള കുഞ്ഞിൻെറ കാണുന്നതിനു നാട്ടിൽ പോകാനുള്ള തയാറെടുപ്പിലായിരുന്നു. ഹുഫൂഫ് സൽമാനിയ്യ ഭാഗത്ത് കരാറടിസ്ഥാനത്തിൽ സ്കൂൾ ട്രിപ്പ് ഓടിക്കുകയായിരുന്നു ഇദ്ദേഹം.
പിതാവ്: പരേതനായ ചോയിക്കുട്ടി. മാതാവ്: വിലാസിനി. ഭാര്യ: അഷിഷ. മക്കൾ: ചന്ദന വി. രാജ്, ദാന ബി. രാജ്. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ (ഇലക്ട്രീഷ്യൻ, ശുഅ്ബ), സുരേഷ് (പ്ളമ്പിങ്, മസ്റഇയ്യ), ജയൻ (ഇലക്ട്രീഷ്യൻ, ഖാലിദിയ്യ), ഷാജി (സെയിൽസ്, മസ്റഇയ്യ). മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾക്ക് സഹോദരങ്ങൾക്കൊപ്പം അൽ അഹ്സ നവോദയ പ്രവ൪ത്തകരും രംഗത്തുണ്ട്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.