അബൂദബി: എം.വി. അ൪റില-1 എന്ന കപ്പൽ 2011 ഏപ്രിലിൽ റാഞ്ചിയത് സംബന്ധിച്ച കേസിൽ 10 സോമാലിയക്കാ൪ക്ക് ജീവപര്യന്തം തടവ് ശിക്ഷ. കേസ് പരിഗണിച്ച ഫെഡറൽ ക്രിമിനൽ കോടതിയാണ് പ്രതികളെ ശിക്ഷിച്ചത്. കപ്പൽ റാഞ്ചാൻ ഇവ൪ ഉപയോഗിച്ച ആയുധങ്ങൾ കണ്ടുകെട്ടാനും ഉത്തരവുണ്ട്.
ജബൽ അലിയിൽനിന്ന് അലുമിനിയവുമായി ആസ്ട്രേലിയയിലേക്ക് പോയ കപ്പലാണ് ഒമാൻ തീരത്ത് റാഞ്ചിയത്. 37,000 ടണ്ണുള്ള ഈ കപ്പൽ അഡ്നോകിൻേറതാണ്.
അമേരിക്കൻ നാവിക സേനയുടെ അഞ്ചാം കപ്പൽ പടയുമായി ചേ൪ന്ന് നടത്തിയ ഓപറേഷനിലാണ് തൊട്ടടുത്ത ദിവസം യു.എ.ഇ സുരക്ഷാ വിഭാഗം കപ്പൽ മോചിപ്പിച്ചത്. കപ്പലിൽനിന്ന് അറസ്റ്റ് ചെയ്ത 10 പേരെ അബൂദബിയിലേക്ക് കൊണ്ടുവരികയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.