കേരളീയ സമാജം: പുതിയ കമ്മിറ്റി ഇന്ന് ചുമതലയേല്‍ക്കും

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ തെരഞ്ഞെടുക്കപ്പെട്ട പുതിയ കമ്മിറ്റി ഇന്ന് ചുമതലയേൽക്കും. പഴയ കമ്മിറ്റിയിൽനിന്ന് രേഖകൾ ഏറ്റുവാങ്ങുന്ന ചടങ്ങ് ഇന്ന് രാത്രി 9.15ന് സമാജം ഹാളിൽ നടക്കും. വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ യുനൈറ്റഡ് പാനൽ സ്ഥാനാ൪ഥികൾ വൻ ഭൂരിപക്ഷത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുട൪ച്ചയായി മൂന്നാം തവണയാണ് പി.വി. രാധാകൃഷ്ണപിള്ള പ്രസിഡൻറായി അധികാരമേൽക്കുന്നത്. കഴിഞ്ഞ വ൪ഷത്തെ കമ്മിറ്റിയിൽനിന്ന് പി.വി. രാധാകൃഷ്ണപിള്ളയെ കൂടാതെ നാല് പേ൪ കൂടി പുതിയ കമ്മിറ്റിയിലുണ്ട്. മനോഹരൻ പാവറട്ടി എൻറ൪ടൈൻമെൻറ് സെക്രട്ടറിയായി തുടരും. കഴിഞ്ഞ തവണ ലൈബ്രേറിയനായിരുന്ന മുരളീധരൻ തമ്പാൻ ഇത്തവണ ലിറ്റററി വിങ് സെക്രട്ടറി
യാണ്.
കഴിഞ്ഞ പ്രാവശ്യം ഇൻഡോ൪ ഗെയിം സെക്രട്ടറിയായിരുന്ന ഒ.എം. അനിൽകുമാറിന് ഇത്തവണ ഇൻേറണൽ ഓഡിറ്ററുടെ വേഷമാണെങ്കിൽ കഴിഞ്ഞ തവണ ഇൻേറണൽ ഓഡിറ്ററായിരുന്ന ഫ്രാൻസിസ് കൈതാരത്ത് ഇത്തവണ അസി. സെക്രട്ടറിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.