മനാമ: വെസ്റ്റ് എക്കറിൽ തിങ്കളാഴ്ച വൈകുന്നേരം സെ്പ്റ്റിക് ടാങ്കിൽ വിഷവാതകം ശ്വസിച്ച് മരിച്ചത് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി വിജയൻ വാസു പിള്ളയാണെന്ന് (54) തിരിച്ചറിഞ്ഞു. ഭവന പദ്ധതിക്കായുള്ള നി൪മാണ പ്രവ൪ത്തനം നടത്തുന്ന സൈറ്റിലാണ് വിജയനടക്കം മൂന്ന് പേ൪ ശ്വാസം മുട്ടി മരിച്ചത്. സ്വദേശിയായ അലി അബ്ദുല്ല (26), പാകിസ്താൻകാരനായ ഗുൽഫറസ് അജബ് (26) എന്നിവരാണ് മരിച്ച മറ്റുള്ളവ൪. വിജയനാണ് ആദ്യം ടാങ്കിൽ ഇറങ്ങിയിരുന്നത്.
ഇദ്ദേഹത്തിന് അപകടം സംഭവിച്ചപ്പോൾ രക്ഷപ്പെടുത്തുന്നതിനാണ് ഗുൽഫറസ് ടാങ്കിൽ ഇറങ്ങിയത്. രണ്ട് പേരെയും രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സ്വദേശിയായ അലി അബ്ദുല്ലയും അപകടത്തിൽപെട്ടു. പിന്നീട് സിവിൽ ഡിഫൻസും പൊലീസും സ്ഥലത്ത് എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. 30 വ൪ഷത്തോളമായി ബഹ്റൈനിൽ ജോലി ചെയ്യുന്ന വിജയൻ ഉടനെ നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദഹേം സൽമാനിയ ആശുപത്രി മോ൪ച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. മതിയായ സുരക്ഷാ സംവിധാനമില്ലാതെയാണ് തൊഴിലാളികൾ ജോലി ചെയ്തിരുന്നതെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.