മൂന്ന്് പേരുടെ ദാരുണ മരണം: പ്രധാനമന്ത്രി അനുശോചിച്ചു

മനാമ: കഴിഞ്ഞ ദിവസം ഈസ്റ്റ് എക്കറിൽ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് വിദേശികളും ഒരു സ്വാദേശിയുമടക്കം മൂന്ന് പേ൪ ശ്വാസം മുട്ടി മരിക്കാനിടയായ സംഭവത്തിൽ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽഖലീഫ അനുശോചിച്ചു.
മരണപ്പെട്ടവരുടെ ബന്ധുക്കൾക്ക് സഹനവും ക്ഷമയം നൽകട്ടെയെന്നും അദ്ദേഹം പറഞ്ഞു. വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലാതെ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത് ഇല്ലാതാക്കാൻ ക൪ശനമായ നടപടിയെടുക്കണമെന്ന് പൊതുമരാമത്ത് മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനും സൈറ്റുകളിൽ മതിയായ സുരക്ഷാ ഉപകരണങ്ങൾ ലഭ്യമാക്കാനും നടപടിയുണ്ടാകേണ്ട
തുണ്ട്.
ഇത്തരം സംഭവങ്ങൾ ആവ൪ത്തിക്കാതിരിക്കാൻ ശക്തമായ നടപടിയുണ്ടാകണമെന്നും പ്രധാനമന്ത്രി ബന്ധപ്പെട്ടവരെ ഉണ൪ത്തിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.